ഗൾഫ് നാടുകളിൽ പ്രചാരത്തിലുള്ള ഇസ് ലാമിക് ലോൺ എടുക്കുന്നതിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

സ്വാദിഖ്

May 15, 2019

CODE :Fiq9274

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഏത് ലോണായാലും ഏത് ബാങ്കില്‍ നിന്നാണോ ലോണ്‍ എടുക്കുന്നത് അതിന്റെ ലോണ്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും വായിക്കുക. എന്നിട്ട് ലോണ്‍ എടുക്കുന്ന സംഖ്യ തിരിച്ചടക്കുന്ന സമയത്ത് ഇത്ര ശതമാനം അധികം തരണമെന്ന് പറയുകയോ പറയാതെ പറയുകയോ ചെയ്യുന്ന വല്ല നിബന്ധനയും അതിലുണ്ടോയെന്ന് നോക്കുക. അതുപോല തിരിച്ചടവ് വൈകിയാല്‍ വൈകുന്നതിനനുസരിച്ച് വല്ലതും അധികായി ഇടാക്കുന്നുണ്ടോയെന്നും നോക്കുക. ഇങ്ങനെ വല്ലതും നടക്കുന്നുണ്ടെങ്കില്‍ അത് പലിശയാണ്. അതിനാല്‍ അത് ഇസ്ലാമിക ലോണ്‍ ആകില്ല. ഇസ്ലാമിക ലോണ്‍ എന്നത് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക്  തിരിച്ചൊന്നും ആഗ്രഹിക്കുകയോ ഈടാക്കുകയോ ചെയ്യാതെ നിശ്ചിത സമയത്തേക്ക് പണം കടം കൊടുത്ത് സഹായിക്കുന്ന പരിപാടിയാണ്. തിരച്ചടവ് വൈകിയാല്‍ കടക്കാരന് സമയം നീട്ടിക്കൊടുത്ത് സഹകരിക്കാനാണ് ഇസ്ലാമിന്റെ കല്‍പന. ലോണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ ചെലവുകള്‍ക്ക് ഒരു നിശ്ചിത സര്‍വ്വീസ് ചാര്‍ജ്ജ് ബാങ്കിന് ഈടാക്കാം എന്നല്ലാതെ ആ വകുപ്പില്‍ വല്ലുതും (അത് പണമായാലും വസ്തുവായാലും സേവനമായാലും) അധികം ഈടാക്കരുതെന്നും ആരെങ്കിലും അങ്ങനെ ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരച്ചു കൊടുക്കണമെന്നും കടം കൊടുത്ത അതേ സംഖ്യമാത്രമേ തിരിച്ചു വാങ്ങാവൂ എന്നും അല്ലാത്തവരോട് അല്ലാഹുവും റസൂല്‍ (സ്വ)യും യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അല്ലാഹു തആലാ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തുല്‍ ബഖറഃ).

ഇസ്‌ലാമിക് ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾ വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്. അതിനെക്കുറിച്ച് മനസ്സിലാക്കാൻ മുൻപ് നൽകിയ ഈ മറുപടി വായിക്കുക 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter