അസ്സലാമു അലൈകും അപകടത്തിൽ 2 പേർ മരണപ്പെട്ടു. അതിന്റെ കേസ് വിധിച്ചു കിട്ടുന്ന ക്യാഷ് ഹലാൽ ആണോ? ഉത്തരം പ്രതീക്ഷിക്കുന്നു. ഇൻഷൂറൻസ് എന്ന ഹെഡിംഗ് ലോഡ്‌ ആകുന്നില്ല അതാണ് ചോതിക്കാൻ കാരണം..

ചോദ്യകർത്താവ്

muhammad

May 28, 2019

CODE :Fiq9295

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇന്നത്തെ രാഷ്ട്ര സംവിധാനത്തില്‍ മോട്ടോര്‍ ഇന്‍ഷൂറന്‍സ് എടുക്കാതെ വാഹനം വാങ്ങുവാനോ ഉപയോഗിക്കുവാനോ സാധിക്കില്ല. അതിനാല്‍ വാഹന ഇന്‍ഷൂറന്‍സ് ഇനത്തില്‍ നാം നിര്‍ബ്ബന്ധിതരായി ഇന്‍ഷൂറന്‍സ് കമ്പനിക്ക് നല്‍കിയ തുക അപകട സമയത്തോ മറ്റോ അവരില്‍ നിന്ന് തിരിച്ചു വാങ്ങാന്‍ അവസരം ലഭിച്ചാല്‍ അത് വാങ്ങണം.. അതില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ല. കാരണം വാഹന ഇന്‍ഷൂറന്‍സ് ഇനത്തില്‍ മറ്റുള്ളവര്‍ നല്‍കിയ പണത്തില്‍ നിന്നാണ് അവര്‍ ആ അധികമുള്ളത് നമുക്ക് തരുന്നത്.

അതു പോലെ അപകടപ്പെടുത്തിയവനാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. അവന് വേണ്ടി ഇന്‍ഷൂറന്‍സ് കമ്പനി പണം നല്‍കുമ്പോഴുളള അവസ്ഥയും അങ്ങനെത്തന്നെ. അവന്‍ കമ്പനിക്ക് കൊടുത്തത് അവന് തിരിച്ചു വാങ്ങാം. അതില്‍ കൂടുതല്‍ വല്ലുതം (മറ്റുള്ളവരുടെ അവകാശത്തില്‍ നിന്നും ഉണ്ടാക്കിയതല്ലാത്ത പണം) അവരുടെ വകയായി അവര്‍ കൊടുത്താല്‍ അതും വാങ്ങാം. എന്നാല്‍ അങ്ങനെ ധര്‍മ്മം ചെയ്യുുന്ന സ്ഥാപനല്ലല്ലോ ഇന്‍ഷൂറന്‍സ് കമ്പനി. അവര്‍ ധാരാളം ആളുകളില്‍ നിന്ന് പണം വാങ്ങി അതു കൊണ്ട് അവര്‍ അറിയാതെ പലിശയില്‍ അധിഷ്ഠിതവും അല്ലാത്തതുമായ ബിസിനസും നിക്ഷേപവും നടത്തി ഉണ്ടാക്കുന്ന പണം നേരത്തേ അവരുമായി ഉണ്ടാക്കിയ ചൂതാട്ട സ്വഭാവത്തിലുള്ള ഇടപാടിന്റെ ഫലമായി (അഥവാ വല്ല അപകടവും പറ്റിയാല്‍ ഇത്ര ഞങ്ങള്‍ അങ്ങോട്ട് തരും, ഒന്നും പറ്റിയിട്ടില്ലെങ്കില്‍ ഈ തുക ഞങ്ങള്‍ എടുക്കും, തിരിച്ചു തരില്ല എന്ന ഇടപാടിന്റെ ഫലമായി) ഭീമമായ സംഖ്യ അപകടപ്പെടുത്തിയവന് വേണ്ടി നമുക്ക് തരാന്‍ അവര്‍ നിര്‍ബ്ബന്ധിതരാകുകയാണ്. അതിനാല്‍ അവന്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ അവരില്‍ നിന്ന് വാങ്ങി നമുക്ക് തരാന്‍ പാടില്ല. ഇന്‍ഷൂറന്‍സ്, സുരക്ഷാ സ്കീമുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ FATWA CODE: Fin9028 എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter