അസ്സലാമു അലൈകും അപകടത്തിൽ 2 പേർ മരണപ്പെട്ടു. അതിന്റെ കേസ് വിധിച്ചു കിട്ടുന്ന ക്യാഷ് ഹലാൽ ആണോ? ഉത്തരം പ്രതീക്ഷിക്കുന്നു. ഇൻഷൂറൻസ് എന്ന ഹെഡിംഗ് ലോഡ്‌ ആകുന്നില്ല അതാണ് ചോതിക്കാൻ കാരണം.. CODE: Fiq9295 28 May, 2019 ഉത്തരം നൽകിയതിൽ സന്തോഷം അറിയിക്കുന്നു.. ഇങ്ങനെ കേസ് വിദിച്ച് കിട്ടിയ ക്യാഷ് എന്താണ് ചെയ്യേണ്ടത് നമുക്ക് ഉപയോകിക്കാൻ കഴിയില്ലല്ലോ..

ചോദ്യകർത്താവ്

muhammad

Jun 19, 2019

CODE :Fin9327

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വല്ലപ്പോഴും ഹറാമായ പണം കയ്യിലെത്തിപ്പെട്ടാൽ അത് ഉടൻ അതിന്റെ ഉടമയെ കണ്ടെത്തി തിരച്ചേൽപ്പിക്കണം. അയാൾ മരണപ്പെട്ടെങ്കിൽ അന്തരാവകാശിക്ക് കൊടുക്കണം. ഇനി അതിന്റെ ഉടമയെ കണ്ടെത്തുക പ്രായസമാണെങ്കിൽ (ഉദാ. ഇന്നത്തെ കാലത്തെ ബാങ്ക്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ പോലെ...., ഇവര്‍ തരുന്ന ഈ അധികപ്പണം ആരുടെയൊക്കെ അവകാശങ്ങളാണെന്ന് കണ്ടെത്തുക പ്രയാസമാണല്ലോ) ആ പണം മുസ്ലിംകളുടെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി (ഉദാ. പാലം, സത്രം, പള്ളി, മക്കയിലേക്കുള്ള റോഡ് തുങ്ങയവ പോലെ) ഉപയോഗിക്കണം. അതല്ലെങ്കിൽ ദരിദ്രർക്ക് സ്വദഖഃ ചെയ്യണം. ദരിദ്രരുടെ കയ്യിൽ ഈ പണം എത്തിപ്പെട്ടാൽ അവർക്ക് അത് ഉപയോഗിക്കൽ ഹലാലാണ്. എന്നാലും തന്റെ കയ്യില്‍ എത്തിപ്പെട്ട ഈ ഹറാമായ പണം (താന്‍ ദരിദ്രനല്ലെങ്കില്‍) അത് ഉപയോഗിക്കാനോ കീറിയോ കടലിലെറിഞ്ഞോ നശിപ്പിക്കാനോ പാടില്ല. (ശറഹുൽ മുഹദ്ദബ്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter