സകാത് കൊടുക്കാൻ കണക്കു കൂട്ടി നീക്കി വച്ച പണം സോഷ്യൽ മീഡിയയിൽ കാണുന്ന രോഗികകൾക് ചികിത്സാ സഹായമായി കൊടുക്കുവാൻ പറ്റുമോ

ചോദ്യകർത്താവ്

SHAHID

Jul 22, 2019

CODE :Fin9365

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സകാത്ത് വിതരണം ചെയ്യേണ്ടത് വിശുദ്ധ ഖുർആനിൽ പറയപ്പെട്ട എട്ട് അവകാശികൾക്കാണ്. ആ എട്ട് വിഭാഗത്തിൽ നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടു വരുന്നത് ഫഖീർ, മിസ്കീൻ, കടം കൊണ്ട് വലഞ്ഞവൻ എന്നിവരാണ്. അതു പോലെ തന്റെ ധനം എവിടെയാണോ ഉള്ളത് ആ നാട്ടിലെ അവകാശികൾക്കാണ് നൽകേണ്ടത്. സോഷ്യൽ മീഡിയയിൽ കാണുന്ന രോഗികൾ ഈ ഗണത്തിൽ പെട്ടവരാണെങ്കിൽ അവർക്ക് സകാത്ത് കൊടുക്കാം, അല്ലെങ്കിൽ പറ്റില്ല. പകരം അവർക്ക് എത്ര ധാരാളമായും സ്വദഖ ചെയ്യാം. ഈ വിഷയത്തിൽ വിശദമമായ വായനക്ക് ഇസ്ലാം ഓൺവെബ്ബിന്റെ ആർട്ടിക്ളുകളായ സകാത്തിന്റെ അവകാശികള്‍  ,   സകാത്ത്: എപ്പോള്‍, ആര്‍ക്കെല്ലാം?   എന്നിവ നോക്കുക..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter