പലിശ ഹറാം എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല . എങ്കിലും ബാങ്കിൽ എന്റെ സേവിങ്സ് അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയ പലിശ ഞാൻ എങ്ങിനെയാണ് ചിലവഴിക്കേണ്ടത്? ആ പണം ഉപേക്ഷിക്കുന്നതിലും നല്ലത് ആർക്കെങ്കിലും പ്രയോജനപ്പെടുകയല്ലേ? ഞാൻ അത് എങ്ങിനെ ചിലവഴിക്കണം?

ചോദ്യകർത്താവ്

Lazim

Aug 6, 2019

CODE :Fin9396

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

ഹറാമായ മുതൽ കൈയിൽ വന്നാൽ അത് അതിന്‍റെ അവകാശികൾക്ക് നൽകണം. അവകാശികളെ കണ്ടെത്താൻ സാധ്യമല്ലെങ്കിൽ അത് മുസ്‍ലിംകളുടെ പൊതു നന്മക്കായി ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ പാവപ്പെട്ട മുസ്‍ലിംകൾക്ക് നൽകണം. കൂടുതല്‍ വിശദീകരണത്തിനു  Fin8888 നോക്കുക. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. 

ASK YOUR QUESTION

Voting Poll

Get Newsletter