യൂട്യൂബിൽ  ഇസ്ലാമിക് വീഡിയോ അപ് ലോഡ് ചെയ്യുകയും ഗൂഗിൾ ആഡ്സെൻസ് വഴി പണം സമ്പാദിക്കുകയും ചെയ്യുന്നതിന്റെ വിധിയെന്ത്? പരസ്യം ചാനൽ ഉടമയുടെ നിയന്ത്രണത്തിലല്ല എന്നാണറിയാൻ സാധിച്ചത്......

ചോദ്യകർത്താവ്

Junaid Chorukkala

Aug 18, 2019

CODE :Fin9405

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ. 

ഇവിടെ നാമും യൂട്യൂബും പരസ്യക്കമ്പനികളും പരസ്പരം സഹകരിച്ച് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പരസ്പരം സഹകരിക്കുമ്പോൾ അത് നന്മയിലും തഖ്വയിലുമായിക്കണമെന്നും തിന്മയിലും ശത്രുതയിലുമാകരുതെന്നും ഇക്കാര്യം ഗൌരവ പൂർവ്വം കണ്ട് സൂക്ഷമത പാലിച്ചില്ലെങ്കിൽ അല്ലാഹു അതി ശക്തമായി ശിക്ഷിക്കുമെന്നും വിശുദ്ധ ഖുർആൻ തുറന്ന് പറഞ്ഞിട്ടുണ്ട്. (സൂറത്തുൽ മാഇദ-2). അതിനാൽ നമ്മുടെ ക്ലിപ്പിന് നൽകപ്പെടുന്ന പരസ്യങ്ങൾ ഇസ്ലാമികമാണെങ്കിൽ അതുമായി സഹകരിക്കാം ആ ക്രഡിറ്റ് നമുക്ക് ഉപയോഗിക്കുകയും ചെയ്യാം.


മുമ്പ് സമാനമായ ചോദ്യത്തിനു നൽകിയ മറുപടി ഫത് വ കോഡ്  Fin8823 ഇവിടെ വായിക്കാം 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter