ട്രേഡിങ് ഇൻവെസ്റ്റ്മെന്‍റ് ഇന്ന് നമ്മുടെ നാട്ടിൽ വളരെ പ്രചാരമുള്ള ഒരു ബിസിനസ് ആണ് . അതായത് ഇത്തരം കമ്പനികൾക്ക് രണ്ട് മൂന്ന് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ഉണ്ടാകും, 5000/-, 25000/- 100000/- എന്നിങ്ങനെ. നമുക്ക് ഇഷ്ട്ടമുള്ള പ്ലാനിൽ ഇൻവെസ്റ്റ് ചെയ്യാം, കമ്പനി നമുക്ക് തിരിച്ചു ഓഫർ ചെയ്യുന്നത് നമ്മൾ ഇൻവെസ്റ്റ് ചെയ്ത അമൗണ്ടിന്‍റെ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ലാഭം ദിവസവും നമ്മുടെ അക്കൗണ്ടിലേക്ക് വരും എന്നതാണ്. ഇത് 200 ദിവസമാണ് അവർ ഓഫർ ചെയ്യുന്നത്. 200 ദിവസം കഴിഞ്ഞാൽ പിന്നീട് നമുക്ക് ഒന്നും കിട്ടുകയല്ല, (ഇൻവെസ്റ്റ് ചെയ്ത അമൌണ്ട് അടക്കം ) അത് പൊലെ നമ്മുടെ താഴെ ആളുകളെ ചേർത്താൽ അതിന് വേറെ കമ്മീഷൻ കിട്ടുകയും ചെയ്യും. ഇത്തരം ബിസിനസ് അനുവദനീയമാണോ ?? കുറെ ആളുകൾ ഹറാമാണ് എന്നും മറ്റു ചിലർ ഹലാൽ ആണ് എന്നും പറയുന്നു. അതിന് ഒരു ക്ലാരിറ്റി കിട്ടാൻ വേണ്ടിയാണ്.

ചോദ്യകർത്താവ്

Mujeeb rahman

Apr 27, 2020

CODE :Fin9742

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ബിസിനസ് പല പേരുകളിലായി ഇന്ന് ഓണ്‍ലൈന്‍ മാര്‍കറ്റില്‍ സുലഭമാണ്. ഇത്തരം ബിസിനസുകളുടെ പൊതുസ്വഭാവം പരിശോദിക്കുമ്പോള്‍ അവ വഞ്ചനാപരമാണെന്ന് ബോധ്യപ്പെടുന്നതിനാലും അവയുടെ ഇടപാടുകള്‍ ശറഅ് അംഗീകരിച്ച നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തതിനാലും അനുവദനീയമല്ലെന്ന് മനസിലാക്കാം.

ഈ വിഷയത്തെ വിശദമായി ചര്‍ച്ച ചെയ്ത മറ്റൊരു ചോദ്യവും ഉത്തരവും ഇവിടെ  ക്ലിക് ചെയ്ത് വായിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter