വിഷയം: ‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്

Thamesbay എന്ന് പേരുള്ള ഒരു MLM കമ്പനി ഇപ്പോൾ കുറെ ആളുകൾ ചേരുന്നുണ്ട്. കൂടുതലും മുതഅല്ലിമുകളാണ്. അവർ അത് ഹലാൽ എന്ന് പറയാനുള്ള പ്രധാന കാരണം റഷീദ് അലി ശിഹാബ് തങ്ങൾ അതിന്റെെ ഡയറക്ടർ ആണ് എന്നാണ്. ഇത് ഹലാൽ ആണോ? ഇതിന്‍റെ പ്രവർത്തനവും മറ്റു MLM കമ്പനികളുടെയും പ്രവർത്തനങ്ങൾ ഒരേ പോലെ ആയിട്ടാണ് തോന്നുന്നത്. ഇനി ഇത് ഹലാൽ ആണെങ്കിൽ എന്താണ് ഇതിനെ മറ്റു കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്?.

ചോദ്യകർത്താവ്

Muheenuddeen mp

Jun 1, 2020

CODE :Fiq9848

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ബഹുമാന്യനായ വ്യക്തിക്ക് ഈ സംരംഭവുമായി ഒരുതരത്തിലുള്ല ബന്ധവുമില്ലെന്ന് അദ്ദേഹം തന്നെ സോഷ്യല്‍മീഡിയ വഴി വ്യക്തമാക്കിയതാണ്. വ്യക്തികളുടെ സാന്നിധ്യമോ അസാന്നിധ്യമോ വിധിയെ ബാധിക്കുന്നതുമല്ല.

ഇടപാടുകളില്‍ വരുന്ന ശറഇന് വിരുദ്ധമായ ക്രയവിക്രയങ്ങള്‍ പൊതുവെ എല്ലാ മള്ട്ടി ലെവല്മാര്‍കറ്റിംഗ് കമ്പനികളുടെയും വരുന്നുണ്ടെന്ന പോലെ ഇതിലും കാണുന്നുണ്ട്.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ വരുന്ന ഇടപാടുകളിലെ ശറഇന് വിരുദ്ധമായ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter