വിഷയം: ‍ മള്‍ട്ടിലെവല്‍മാര്‍ക്കറ്റിംഗ്

ലോകത്ത് ഇന്ന് വ്യാപകമായി മൾട്ടിലെവല്‍ മാർക്കറ്റിംഗ് കാണപ്പെടുന്നു. അതിൽ പെട്ട qnet ഹറാം ആണോ ഹലാൽ ആണോ?അതിൽ ഒരുപാട് ഉസ്താദുമാർ പങ്കാളികൾ ആണ്. അവരോട് ചോദിച്ചപ്പോൾ ഹലാൽ ആണെന്നാണു പറഞ്ഞത്. വ്യക്തമായ ഒരു ഉത്തരം തരാമോ?

ചോദ്യകർത്താവ്

Haneefa kunhamad

Jun 6, 2020

CODE :Fin9856

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിരവധി പേരുകളിലായി അസംഖ്യം മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്ന് ക മ്പോളത്തിലുണ്ട് ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതു പോലെ പല കമ്പനികളും ഉസ്താദുമാരുടെയും മറ്റും സാന്നിധ്യം കാണിച്ച് ഹലാലാക്കുന്നുണ്ട്. വ്യക്തികളുടെ സാന്നിധ്യമോ അസാന്നിധ്യമോ ഒരു വിഷയത്തിന്‍റെ മതവിധിയെ ബാധിക്കുന്നതല്ല എന്ന് നാമാദ്യം മനസ്സിലാക്കേണ്ടതാണ്.

മള്‍ട്ടിലെവല്‍മാര്‍ക്കറ്റ് ഇടപാടുകളില്‍  പൊതുവായി കാണപ്പെടുന്ന ശറഇന് വിരുദ്ധമായ നിരവധി ക്രയവിക്രയങ്ങളുണ്ട്. അവ കൃത്യമായി വിലയിരുത്തിയ ശേഷം ഓരോ കമ്പനിയെയും നമുക്ക് തുലനം ചെയ്ത് മനസിലാക്കാവുന്നതാണ്.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ വരുന്ന ഇടപാടുകളിലെ ശറഇന് വിരുദ്ധമായ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter