വിഷയം: ‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ബിസിനസ്

വെബ്-സൈറ്റ് ഉപയോഗിച്ച് ഒരു ബിസിനസ് തുടങ്ങാൻ ഉദ്ധേശിക്കുന്നു. നാട്ടിലുള്ള എല്ലാ കടകളിലെയും സാധനങ്ങൾ അവർ കടകളിൽ നിന്ന് വിൽക്കുന്നതിനോടൊപ്പം തന്നെ ഞങ്ങളെ വെബ്സൈറ്റിലൂടെയും മറ്റും പ്രദർശിപ്പിച്ച് വിൽക്കും. വെബ്സൈറ്റിൽ സാധനങ്ങൾ കണ്ട് ഞങ്ങളെ കോണ്ടാക്ട് ചെയ്താൽ അവർ പറഞ്ഞ സാധനമുള്ള മുമ്പ് പറഞ്ഞ ഏതെങ്കിലും കടയിൽ നിന്ന് ഞങ്ങൾ തന്നെ വീടുകളിലേക്ക് ഡെലിവറി ചെയ്യും. ഇവിടെ കടകളിൽ വിൽക്കുന്ന അതേ വിലക്കോ അതിലും കുറഞ്ഞ വിലക്കോ മാത്രമാണ് ഞങ്ങൾ കൊടുക്കുക. ഞങ്ങളുടെ ലാഭം കടയിലുള്ളവരുടെ ലാഭത്തിന്റെ പങ്ക് മാത്രമാണ് അതാണെങ്കിൽ കിലോക്ക് ഇത്ര അല്ലെങ്കിൽ ഇത്ര എണ്ണത്തിന് ഇത്ര എന്ന് നിശ്ചയിച്ചുറപ്പിച്ചതുമായിരിക്കും ഈ ഒരു ബിസിനസ് ഹലാലാണോ? അല്ലെങ്കിൽ ഈ ബിസിനസ് തന്നെ എങ്ങനെ ഹലാലായി ചെയ്യാൻ പറ്റും എന്നത് അറിയിക്കുക

ചോദ്യകർത്താവ്

MUHAMMAD IQBAL M

Jun 14, 2020

CODE :Fin9873

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മേല്‍പറഞ്ഞ രീതിയിലാണ് ബിസിനസിലെ ഇടപാടുകള്‍ നടക്കുന്നതെങ്കില്‍ ശറഇന് വിരുദ്ധമായ കാര്യങ്ങളൊന്നും ഇവിടെ വരുന്നില്ല. കസ്റ്റമര്‍‌ ആപ്പ് വഴി ചരക്ക് വാങ്ങുന്നു. ശറഅ് നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തല്‍ അനുവദനീയമാണല്ലോ. ആപ്പ് ഉടമ (ബിസിനസുകാരന്‍) ഓര്‍ഡര്‍ ലഭിക്കുന്ന ചരക്ക് വീട്ടിലെത്തിക്കുന്നതിന് കൂലിയായി കൃത്യമായി നിശ്ചയിക്കപ്പെട്ട തുക കടയുടമയില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നു.

എന്നാല്‍ ഇതോടൊപ്പം ഹറാമായ പല ഇടപാടുകളും കൂട്ടിക്കലര്‍ത്തി ബിസിനസ് കൊഴുപ്പിക്കുന്ന നിരവധി ടീമുകള്‍ പല പേരുകളിലായി രംഗത്തുണ്ട്. മള്‍ട്ടിലെവല്‍മാര്‍ക്കറ്റിംഗിന്‍റെയും ചെയിന്‍മാര്‍ക്കറ്റിന്‍റെയുമെല്ലാം പുതിയ പതിപ്പായി ഇറങ്ങിയ ഇത്തരം ബിസിനസുകളില്‍ ശറഇന്‍റെ നിബന്ധകള്‍ പാലിക്കാത്ത ഇടപാടുകള്‍ നടക്കുന്നതിനാല്‍ അവ അനുവദനീയമാകില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter