വിഷയം: മുശ്രികായ പിതാവിന്‍റെ അനന്തരസ്വത്ത്
മുശ്രികായ പിതാവിന്‍റെ സ്വത്തിൽ മുസ്ലിമായ മകന് അനന്തരാവകാശം ഉണ്ടോ?
ചോദ്യകർത്താവ്
Ashique
Jun 18, 2020
CODE :Oth9876
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മുശ്രികായ പിതാവിന്‍റെ സ്വത്തിൽ മുസ്ലിമായ മകന് അനന്തരാവകാശമില്ല. മുസ്ലിമും കാഫിറും പരസപരം സ്വത്ത് അനന്തരപ്പെടുത്തുകയില്ല. അഥവാ മരണാനന്തരം മുസ്ലിമിന്‍റെ സ്വത്ത് കാഫിറിനോ കാഫിറിന്‍റെ സ്വത്ത് മുസ്ലിമിനോ ശറഇലെ അനന്തരനിയമപ്രകാരം ലഭിക്കുന്നതല്ല (തുഹ്ഫ 6/480).
എന്നാല്‍ മരണശേഷം അവകാശികളുടെ സംതൃപ്തിയോടെയും പരസ്പരസഹകരണത്തോടെയും മതവ്യത്യാസം പരിഗണിക്കാതെ വീതിച്ചെടുക്കുന്നതിന് യാതൊരു കുഴപ്പവുമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.