എനിക്ക് അസ്ഹാബുല്‍ കഹ്ഫിന്റെ പേരുകള്‍ അറിയണം എന്നുണ്ട്

ചോദ്യകർത്താവ്

അബ്ദുര്‍റസാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അസ്ഹാബുല്‍കഹ്ഫ് അഥവാ ഗുഹാവാസികളുടെ എണ്ണം എത്രയായിരുന്നവെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അവര്‍ ഏഴായിരുന്നുവെന്നും എട്ടാമത്തേത് നായ ആയിരുന്നുവെന്നും ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഖുര്‍ആനിക വാക്യത്തിന്‍റെ ബാഹ്യമായ ധ്വനിയും അങ്ങനെ തന്നെ. എന്നാല്‍ ഇബ്നു അബ്ബാസില്‍ നിന്നു തന്നെ അവര്‍ എട്ടായിരുന്നുവെന്ന റിവായതുമുണ്ട്. അതിനു പുറമെ ഇബ്നു ഇസ്ഹാഖ് അവര്‍ എട്ടുപേരായിരുന്നുവെന്നു പറയുമ്പോള്‍ ഇബ്നു മസ്ഊദ് അവര്‍ ഒമ്പതായിരുന്നുവെന്നും പറയുന്നു. എണ്ണത്തിലെന്നപോലെ അവരുടെ പേരുകളിലും അഭിപ്രായ വ്യത്യാസങ്ങള്‍ കാണാം. അതു പോലെ ചില പേരുകളുടെ അക്ഷരങ്ങളിലും മാറ്റങ്ങളുണ്ട്. അവരുടെ നായയുടെ പേരിലും അഭിപ്രായ വ്യത്യാസമുണ്ട്. ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് റിവായതു ചെയ്യപ്പെട്ട ഖിഥ്മീര്‍ എന്നതാണ് നായയുടെ പേരായി സാധാരണ പറഞ്ഞുവരാറ്. എന്നാല്‍ ഖഥ്മീര്‍, ഖഥ്മീറൂ, ഹമറാന്‍ എന്നിങ്ങനെ അഭിപ്രായങ്ങളുള്ളതായി ചില തഫ്സീറുകളില്‍ കാണുന്നു. അവരുടെ പേരുകളിലെ ചില അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു

مكسلمينا، تمليخا، مَرْطُونَسُ، بَيْنُونُسَ، سَارِينُونُسَ، ذُو نَوَانِسَ، كَشْفَيْطَطْنُونَسَ

مكسلمينا، مخشلمينا، تمليخا، مَرْطُونِسْ، كَشْطُونِسْ، يَبْرُونِسْ، دِيمُوسُ، بَطْيُوسُ

مكسلمينا، محسلمينا، يمليخا، مرطونس، كسطونس، يبورس، يكرونس، يطبيونس، قالوش

مكسلمينا، تمليخا، مرطونس ، سارينوس، آنوانس، روانوانس، مشططيونس

مَكْسَلْمِينَا، تَمْلِيخَا، مَرْطُونَسَ، بَنْيُونَسَ، سَارَيُونَسَ، دَنْوَانَسَ، كينشيطيونسَ

مَكْسَلْمِينَا، تمليخا، مرطونس، كسطونس، بيرونس، دنيموس، يَطُونَسُ، قَالُوشُ

مكشلمينا، تمليخا، مرطونس، يدنونس، دونواقس، كقشططونس

مكسلمينا، مخشلمينا، تمليخا، مرطونس، بشرطونس، بيربوس، دينومس، يطنومونس

كسلمينا، تمليخا، مرطونس، نينونس، ساربونس، ذو نواس، فليستطيونس

تمليخا، مكسملينا، محسلينا، مرطونس، كسوطونس، سورس، يكربوس، بطسوس، قالوس

مكسلمينا، مخشلمينا، تمليخا، مرطونس، كشطونس، بيرونس، ديموس، بطيوس، قالوس

وتمليخا، مرطونس، بينونس، سارينوس، دنوانس، كشفيططنونس

تمليخا، مكسملينا، محسلينا، مرطونس، كسوطونس، سورس، بكربوس، بطسوس، قالوس

مكسليخا، يمليخا، مرطونس، بيلونس، سارينوس، ذوقواس، كشقيططنوس

تمليخا، مكسميلينا، محسملينا، مرطونس، كسوطونس، بيورس، بكرنوس، نطسوس، قالوس

مَكْسِلِمْيَنَا، مَخْشِلِيشَا، تَمْلِيخَا، مَرْطُونَسُ ،كَنْشُطُونَسُ، بِيرُونَسُ، دِينَمُوسُ

قمَكْسِمِلِينَا، مِلِيخَا، مَرْطُونُسُ، يَثْبُونُسُ، دِرْدُونُسُ، كَفَاسْطِيطُوسُ، مِيطْنُوسِيُوسُ

അറിവില്ലാതെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചെക്കെടുത്തത് കൊണ്ട് യാതൊരു കാര്യവുമില്ലാത്തതിനാല്‍ ഇത്തരം ഇല്‍മുകളെല്ലാം അല്ലാഹുവിലേക്ക് മടക്കലാണ് നല്ലതെന്ന് ((നബിയേ അങ്ങ് പറയണം.. എന്‍റെ റബ്ബാണ് അവരുടെ എണ്ണം ഏറ്റവും കൂടതലായി അറിയുന്നവന്‍)) എന്ന ആശയത്തിലുള്ള ഖുര്‍ആന്‍വാക്യത്തിന്‍റെ വ്യഖ്യാനത്തില്‍ ഇബ്നു കസീര്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter