ഫിഖ്ഹ് പണ്ഡിതനായ ഇമാം ബാരിസി (റഹിമഹുമുള്ള) യുടെ ജീവചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നു

ചോദ്യകർത്താവ്

അബ്ദുര്‍റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

هبة الله بن عبد الرحيم بن إبراهيم أبو القاسم، شرف الدين ابن البارزي الجهني الحموي എന്ന കര്‍മ്മശാസ്ത്ര പണ്ഡിതരാണ് ഇമാം ബാരിസി എന്ന പേരിലറിയപ്പെട്ട മഹാന്‍.  സിറിയയിലെ ഹുമാത് എന്ന നഗരത്തില്‍ ഹിജ്റ 645 ന് അറിയപ്പെട്ട പണ്ഡിത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. هبة الله بن عبد الرحيم بن ابراهيم بن هبة الله بن المسلم ابن هبة الله الجهني قاضي القضاة شرف الدين ابن البارزي എന്നിവര്‍ അദ്ദേഹതിന്റെ മക്കളില്‍ ഉള്‍പെടുന്നു. പിതാവും പിതാമഹനുമടങ്ങിയ പ്രമുഖ ഗുരുവര്യരില്‍ നിന്ന് വിത്യസ്ത ശാഖകളില്‍ വിദ്യ അഭ്യസിച്ചു. ധാരാളം പ്രമുഖരായ ശിഷ്യന്മാരെ വാര്‍ത്തെടുത്തു. പിതാവിന് ശേഷം ഹുമാതിലെ ഖാളിയായിരുന്നു. അക്കാലത്തെ ഇസ്‍ലാമിക വിഷയങ്ങളിലെ അവസാനവാക്കായിരുന്നു മഹാന്‍. تجريد جامع الأصول في أحاديث الرسول، إظهار الفتاوى من أسرار الحاوي، تيسير الفتاوى في تحرير الحاوي،  الشرعة في القراآت السبعة، الفريدة البارزية  في شرح الشاطبية، البستان في تفسير القرآن، توثيق عرى الإيمان في تفضيل حبيب الرحمن،روضات جنات المحبين، الناسخ والمنسوخ، ضبط غريب الحديث، بديع القرآن، رموز الكنوز  منظومة في الفقه തുടങ്ങി വിത്യസ്ത വിജ്ഞാന ശാഖകളിലായി 90 ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതായി കാണാം. കവിതകളെഴുതുകയും ചെയ്തിരുന്നു. ഇബ്നു ഹജര്‍ ഇമാം റംലി ഇമാം ശിര്‍ബീനി (റ)തുടങ്ങി പ്രമുഖരായ പണ്ഡിതരെല്ലാം അദ്ദേഹത്തെ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. الطبقات الشافعية للسبكي وابن شهبة، الدرر الكامنة في أعيان المائة الثامنة، الوافي بالوفيات ، شذرات الذهب، النجوم الزاهرة، تاريخ الإسلام للذهبي، معجم المحدثين للذهبي തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം അദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. ഹിജ്റ 738 ല്‍ ഹജ്ജിന് പോകുന്ന വഴിയില്‍ തബൂകില്‍ വഫാതായി. ജന്നതുല്‍ ബഖീഇല്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

അല്ലാഹു അവരോടൊപ്പം നമ്മെയും സ്വര്‍ഗ ലോകത്ത് ഉന്നത സ്ഥാനങ്ങള്‍ നല്‍കി അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter