ബുഖാരി ഇമാമിനെ കുറിച്ച് ഒന്ന്‍ വ്യക്തമാക്കാമോ ? അതേപോലെ എന്ത് കൊണ്ടാണ് ബുഖാരി എന്ന ഹദീസ് ഗ്രന്ഥം ഒന്നാമത്തെ ഗ്രന്ഥമായത് ?എത്രമാത്തെ വയസ്സിലാണ് ഈ ഗ്രന്ഥമെഴുതിയത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതു സംബന്ധമായി താഴെ പറയുന്ന ലേഖനങ്ങളില്‍ വായിക്കാവുന്നതാണ്. ഇമാം ബുഖാരി (റ) ഇമാം ബുഖാരിയും സ്വഹീഹും ഇമാം ബുഖാരിയുടെ കഥ ഇമാം ബുഖാരി തന്റെ ഗ്രന്ഥം എഴുതിക്കഴിഞ്ഞതിനു ശേഷം الإمام أحمد ، ويحيى بن معين ، وعلي بن المديني എന്നീ മൂന്ന് തന്റെ ഗുരുനാഥന്മാര്‍ക്ക് അത് പൂര്‍ണമായും കാണിച്ച് കൊടുത്തുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ യഹ്‍യാ (റ) വഫാതാവുന്നത് 233 ഹിജ്റയിലാണ്. അദ്ദേഹത്തിന്റെ വഫാതിന് മുമ്പ് ഇത് നടക്കണമല്ലോ. 16 വര്‍ഷമാണ് ഗ്രന്ഥം പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നതെന്ന് ഇമാം അവര്‍കള്‍ തന്നെ പറഞ്ഞതായി കാണാം. അങ്ങനെ വരുമ്പോള്‍ ഏകദേശം 216 ലാണ് ഗ്രന്ഥ  രചന തുടങ്ങുന്നത് . ബുഖാരി (റ) ജനിച്ചത് 194 ഹിജ്റയിലാണ്. അതനുസരിച്ച് ഇമാം ബുഖാരി (റ) ഗ്രന്ഥം തുടങ്ങുന്ന സമയത്ത് 22 വയസ്സും അവസാനിക്കുമ്പോള്‍ 38 വയസ്സുമായിരിക്കാം എന്ന് ചില പണ്ഡിതര്‍ അനുമാനിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter