നബി (സ ) 53 മത്തെ വയസ്സിലാണല്ലോ മദീനയില്‍ പോകുന്നത്. മുഹറം ഒമ്പതിനറെ നോമ്പ് അടുത്ത വര്‍ഷം ജീവിച്ചിരുന്നാല്‍ പിടിക്കാമെന്ന് പറയുകയും പക്ഷെ നബി (സ ) അതിന്ന്‍ മുമ്പ് ഈ ലോകത്തോട് വിടപറയുകയും ചെയ്തു. നബി (സ ) വഫാത്താകുന്നത് 63 മത്തെ വയസ്സിലല്ലേ ? ഇതെങ്ങനെ ശരിയാകും

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ടിച്ചിരുന്നതായി ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. നബി തങ്ങളും അവരോട് കൂടെ നോമ്പനുഷ്ടിക്കുമായിരുന്നു. മദീനയില്‍ വന്നപ്പോള്‍ യഹൂദികളെയും ആ ദിവസം നോമ്പനുഷ്ടിക്കുന്നതായി കണ്ടു. അപ്പോള്‍ നബി (സ)നബിയുടെ പതിവ് പോലെ നോമ്പനുഷ്ടിക്കുകയും സ്വഹാബതിനോട് നോമ്പ് കൊണ്ട് കല്‍പിക്കുകയും ചെയ്തു.  പിന്നീട് ഇതേ വര്‍ഷം ശഅ്ബാനിലാണ് റമാദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. അതിന് ശേഷം നബിയും സ്വഹാബതും ആ ദിവസം സുന്നതായി നോമ്പനുഷ്ടിച്ച് പോന്നു. നബി തങ്ങള്‍ വഫാതാവുന്നതിന് ഒരു വര്‍ഷം മുമ്പാണ് യഹൂദികളോട് എതിരാവാന്‍ വേണ്ടി ഒമ്പത് കൂടെ നോല്‍കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.  യഹൂദികളെ ഇസ്‍ലാമിലേക്ക് അടുപ്പിക്കാന്‍ വേണ്ടിയാണ് ആദ്യം അവരോട് യോജിച്ചത്. അവര്‍ മുസ്‍ലിമാവില്ലെന്ന് കണ്ടപ്പോള്‍ അവരോട് എതിരാവാന്‍ കല്‍പിക്കുകയും ചെയ്തു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter