വിഷയം: ഖബർ വീട്ടു പറമ്പിൽ ആക്കാമോ
ഒരാൾ മരിച്ചാൽ അയാളെ വീട്ടുവളപ്പിൽ മറവ് ചെയ്യാൻ പറ്റുമോ?
ചോദ്യകർത്താവ്
ഹാഷിഫ് അലി
Aug 18, 2022
CODE :Oth11306
അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
മരിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരുടേയും പ്രതീക്ഷ മറ്റുള്ളവരുടെ ദുആയിലാണ്. മുങ്ങി മരിക്കാനിരിക്കുന്നവന്‍ പുല്‍കൊടിയെ പോലും ആശ്രയിക്കുന്ന പോലെ മയ്യിത് ജീവിച്ചിരിക്കുന്നവരുടെ ദുആ പ്രതീക്ഷിക്കുന്നുണ്ട്. സത്യ വിശ്വാസികളുടെ ദുആ അധികമായി ലഭിക്കുന്ന സ്ഥലത്താണ് മയ്യിത് മറമാടപ്പെടേണ്ടത്. അതിനാല്‍ നിരന്തരമായി മുഅ്മിനീങ്ങളുടെ സലാം ലഭിച്ച് കൊണ്ടിരിക്കുന്ന മഖ്ബറയില്‍ മറവ് ചെയ്യലാണ് ഉത്തമം.
സ്വന്തം വീട് വീട്ടു വളപ്പ് തുടങ്ങിയ മഖ്ബറയല്ലാത്ത സ്ഥലങ്ങളില്‍ മറവ് ചെയ്യുന്നത് കറാഹതാണെന്നാണ് ഇമാം ഖഫ്ഫാല്‍ (റ) പറഞ്ഞിട്ടുള്ളത്. എന്നാല്‍ പ്രത്യേകമായ മസ്‍ലഹതോ ആവശ്യമോ മുന്‍ നിര്‍ത്തി സ്വന്തം വീട്ടു വളപ്പില്‍ മറവ് ചെയ്യുന്നതിന് പ്രശ്നമില്ലെന്ന് ഫുഖഹാഅ് പറയുന്നുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.