വിഷയം: മൂത്രം
എനിക്ക് മൂത്രമൊഴിച്ച് ഇസ്തിബ്റയും ചെയ്ത് കഴുകിക്കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം മൂത്രം കിനിഞ്ഞിറങ്ങുന്നതായി അനുഭവപ്പെടുന്നു. പലപ്പോഴും അഗ്രത്തിൽ മൂത്രത്തിന്റെ അംശവും കാണുന്നു. നിപുണനായ ഒരു ഡോക്ടറെ കാണുകയും സ്കാനിങ്ങ് & മൂത്ര ടെസ്റ്റ് തുടങ്ങിയവക്ക് ശേഷം നിങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു. നിസ്ക്കാരത്തിനും മറ്റും ഞാൻ എങ്ങനെ ശുദ്ധിയാക്കണം. പഞ്ഞിയും മറ്റും ഉപയോഗിച്ച് കെട്ടിവെച്ച് നിസ്ക്കരിക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Valeed
Sep 19, 2022
CODE :Oth11376
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവ സ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
മൂത്രവാർച്ചയുള്ളവരാണ് എല്ലാ ഫർള് നിസ്കാരങ്ങൾക്കും നിസ്കരിക്കാനുള്ള സമയമായി കഴിഞ്ഞാൽ, മൂത്രമൊഴിക്കുന്ന സ്ഥലം കഴുകി ശുദ്ധിയാക്കി പരുത്തി വെച്ച് കെട്ടി നിസ്കരിക്കേണ്ടത്.( ഫൽഹുൽ മുഈൻ). താങ്കളുടെ പ്രശ്നം മൂത്രവാർച്ചയുടേതാകാൻ സാധ്യതയില്ല. പൊതുവേ ജനങ്ങളെ ബാധിക്കുന്ന വസ്വാസിന്റെ ( OCD) കാര്യമായിരിക്കാം. മൂത്രമൊഴിച്ചു കഴിഞ്ഞാൽ ഇസ്തിബ്റയും നടത്തി വെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കുക. പിന്നീട് അഗ്രഭാഗത്തും ഡ്രസ്സിലും വെള്ളം കുടയുക. അതിനുശേഷം, അങ്ങോട്ടു കൂടുതൽ ശ്രദ്ധ വെക്കുകയോ തിരിഞ്ഞു നോക്കുകയോ വേണ്ട. മനോച്ചതിനു ശേഷം അഗ്രഭാഗത്ത് കാണുന്ന നനവ് മനോരിച്ച വെള്ളമാകാനാണ് സാധ്യത. ഇസ്തിബ്റ നടത്തി വെള്ളം കൊണ്ട് ശുദ്ധിയാക്കി കഴിയഞ്ഞാൽ മൂത്രം അതോടെ നിൽക്കും എന്നതാണ് വാസ്തവം(തസ്കീറുന്നാസ്). അതിനാൽ, താങ്കളുടെ ഈ ഒരു പ്രശ്നത്തിനുള്ള പരിഹാരം ശുദ്ധിയാക്കി കഴിഞ്ഞതിനു ശേഷം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരിക്കലാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ