വിഷയം: നോമ്പ്
മുദ്ദ് യതീമുകള്‍ക്ക് നൽകിയാൽ മതിയോ? (യതീ൦കാനയിലേക്ക്)
ചോദ്യകർത്താവ്
Younus Ahmed
Sep 23, 2022
CODE :Oth11390
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
നോമ്പിനുള്ള മുദ്ദിനെക്കുറിച്ചായിരിക്കും താങ്കൾ ചോദിച്ചുണ്ടാവുക. പ്രസ്തുത മുദ്ദ് അഗതികൾക്കായിരിക്കണം നൽകേണ്ടത്(ഫത്ഹുൽ മുഈൻ). യതീമായതു കൊണ്ട് മാത്രം മുദ്ദ് നൽകാം എന്ന് പറയാൻ പറ്റില്ല. "അഗതികൾ " എന്ന ഗണത്തിൽ ഏതെങ്കിലുമൊരു യതീം പെടുന്നുണ്ടെങ്കിൽ അത്തരം യതീമിനു നൽകാവുന്നതുമാണ്. നല്ല സമ്പത്തുള്ള(അനന്തരമായി ലഭിച്ച സ്വത്ത്) യതീമീങ്ങളും ഇല്ലെന്നില്ല. സമ്പന്നനായ യതീമിനു മുദ്ദ് നൽകാവതല്ല.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ