വിഷയം: ഫുട്ബോൾ ഫ്ലക്സ്
ഫുട്ബോൾ ടീമിന്റെ ഫ്ളക്സ് വെക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ? സ്റ്റാറ്റസ് വെക്കുന്നതും ഒരു പോലെ യാണോ ?
ചോദ്യകർത്താവ്
AHAMMED KABEER VADAKKAN
Nov 8, 2022
CODE :Fat11682
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
കളിയെ എന്നും കളിയായി തന്നെ കാണാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കളി ഒരിക്കലും കാര്യമാകാനും പാടില്ല. അതിനാൽ, ഒരു ഫുട്ബോൾ ടീമിൻറെ ഫ്ലക്സ് അടിച്ച് അതു പൊതുദർശനത്തിന് വെക്കുന്നതും സ്റ്റാറ്റസായി വെക്കുന്നതുമെല്ലാം ഇസ്ലാമിക വീക്ഷണ പ്രകാരം നിരുത്സാഹജനകമാണ്. നമ്മൾ ചെലവഴിക്കുന്ന ഓരോ നാണയത്തെപ്പറ്റിയും അന്ത്യനാളിൽ ചോദ്യമുണ്ടായിരിക്കും എന്നോർക്കണം. ഇത്തരം ഉപകാരപ്രദമല്ലാത്ത ഫ്ലെക്സിനുവേണ്ടി ഞാൻ ചെലവഴിച്ചു എന്ന് അല്ലാഹുവിനോട് പറയാൻ ആർക്കാണ് ധൈര്യം ഉണ്ടാവുക. കൂടാതെ, കായിക താരങ്ങളുടെ പൂർണ്ണരൂപം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ പൊതുദർശനത്തിന് വെക്കുന്നത് എന്തുകൊണ്ടും എതിർക്കപ്പെടേണ്ടതു തന്നെ. മലക്കുകളുടെ സാന്നിധ്യം അത്തരം സ്ഥലങ്ങളിൽ ഉണ്ടാകാറില്ലെന്നും നബി തങ്ങൾ അരുളിട്ടുണ്ട്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ