വിഷയം: ഫിഖ്ഹ്
ഒരാൾ കുഞ്ഞിന്റെ ആരോഗ്യം ഭയന്ന് നോമ്പ് എടുത്തില്ല.പിന്നീട് ഖളാഅ് വീട്ടി. പക്ഷേ എപ്പോഴാണ് വീട്ടിയത് എന്ന് ഓര്‍മിയില്ല. അപ്പോൾ മുദ്ദ് ഇരട്ടിയയി വരുമോ. എങ്ങനെയാണ് കണക്കാക്കുക?
ചോദ്യകർത്താവ്
Safwan Muhammed Hashim ...
Dec 12, 2022
CODE :Oth11866
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നോമ്പനുഷ്ടിക്കുന്നത് മുല കുടിക്കുന്ന കുട്ടിക്ക് പ്രയാസമാവുമെന്ന് കണ്ടാല്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പിന്നീട് ഖളാഅ് വീട്ടുകയും ഒരു നോമ്പിന് ഒരു മുദ്ദ് ഫിദ്‍യ നല്‍കുകയും വേണം. ഖളാഅ് വീട്ടുന്നത് അകാരണമായി പിന്തിപ്പിച്ചാല്‍ വര്‍ഷം ആവര്‍ത്തിക്കുന്നതിനനുസരിച്ച് മുദ്ദ് വര്‍ദ്ധിക്കും. മൂലയൂട്ടുക അസുഖം യാത്ര തുടങ്ങിയ കാരണങ്ങള്‍ അവശേഷിക്കുന്നതിനാലാണ് ഖളാഅ് വീട്ടാന്‍ വര്‍ഷങ്ങള്‍ പിന്നിട്ടതെങ്കില്‍ ഫിദ്‍യ നല്‍കേണ്ടതില്ല. ചോദ്യത്തില്‍ പറഞ്ഞ പോലെ എത്ര വര്‍ഷത്തേക്കാണ് പിന്തിച്ചത് എന്ന് വ്യക്തമായ ധാരണയില്ലെങ്കില്‍ ഏകദേശം വര്‍ഷം കണക്കാക്കി അതിനുള്ള മുദ്ദ് നല്‍കേണ്ടതാണ്. പിന്തിക്കല്‍ ഹറാമാണെന്ന് അറിയാതെയാണ് പിന്തിച്ചതെങ്കില്‍ ഫിദ്‍യ നിര്‍ബന്ധമില്ല. അറിവില്ലായ്മ മൂലം പിന്തിച്ചാലും ഫിദ്‍യ നല്‍കണമെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.