വിഷയം: യാത്ര, ബാങ്ക്
യാത്രക്കാരന്‍റെ പിന്നിൽ ബാങ്ക് കൊടുക്കൽ സുന്നതാണല്ലോ. അങ്ങനെ ബാങ്ക് കൊടുക്കുമ്പോൾ ഖിബ്ലക്ക് മുന്നിടൽ സുന്നത്തുണ്ടോ? അല്ല, യാത്രക്കാരൻ പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞാണോ നിൽക്കേണ്ടത്? ഈ സാഹചര്യത്തിൽ ബാങ്കിന്‍റെ കൂടെ ഇഖാമത് കൊടുക്കൽ സുന്നത്തുണ്ടോ?
ചോദ്യകർത്താവ്
Muneera
May 30, 2024
CODE :Oth13630
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഹജ്ജ് ഉൾപ്പെടെ ഏതൊരു ഹലാലായ യാത്രക്ക് പുറപ്പെടാൻ നിൽക്കുന്ന യാത്രക്കാരന്‍റെ പിന്നിൽ ബാങ്കും ഇഖാമതും കൊടുക്കൽ സുന്നത്തുണ്ട്. അങ്ങനെ ബാങ്ക് കൊടുക്കുമ്പോൾ ഖിബ്ലക്ക് മുന്നിടലും സുന്നതുണ്ട്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ