ഒരുപാടു തെറ്റുകള്‍ ചെയ്യുന്നു, നിറുത്താന്‍ പറ്റുന്നില്ല, പലപ്രാവശ്യം നിറുത്താന്‍ ശ്രമിച്ചു, പക്ഷേ വീണ്ടും ചെയ്യുന്നു. ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാം?

ചോദ്യകർത്താവ്

najeebtkv

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തെറ്റുകളില്‍ വീണ്ടും വീണ്ടും പെട്ടുപോകുന്നത് മനുഷ്യപ്രകൃതമാണ്. മനുഷ്യനെ തെറ്റില്‍ പെടുത്താനായി സദാസമയവും ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ പിശാച്. അതോടൊപ്പം അത്തരം പ്രേരണകള്‍ക്ക് വഴങ്ങുന്ന ദേഹേച്ഛ കൂടിയാവുമ്പോള്‍ നാം പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. ചെയ്ത തെറ്റുകളെക്കുറിച്ച് കുറ്റബോധമുണ്ടാവുകയും ഇനി മേലില്‍ അത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് തോന്നുകയും ചെയ്യുന്നത് നല്ല ലക്ഷണവും വിശ്വാസിയുടെ അടയാളവുമാണ്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, എല്ലാ മനുഷ്യരും തെറ്റു ചെയ്യുന്നവരാണ്, ഏറ്റവും നല്ല തെറ്റുകാര്‍ ഉടനെ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ് (തുര്‍മുദീ, ഇബ്നുമാജ) തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം വിശ്വാസത്തിന്റെ ദൌര്‍ബല്യം തന്നെ. ശേഷം വരാനുള്ള ഭീകരരംഗങ്ങളെക്കുറിച്ചും പടച്ചതമ്പുരാന്റെ അതികണിശമായ വിചരാണയെക്കുറിച്ചും അവക്കെല്ലാമുപരി മരണത്തെയും ഖബ്റിനെയും കുറിച്ചും പൂര്‍ണ്ണബോധ്യമുണ്ടെങ്കില്‍ മനുഷ്യന്‍ തെറ്റിലേക്ക് നീങ്ങുകയില്ല. വിവിധങ്ങളായ ഐഹിക കാര്യങ്ങളില്‍ മുഴുകുമ്പോള്‍ ഇത്തരം ചിന്തകള്‍ ഇടക്കിടെ മങ്ങിപ്പോകുന്നതാണ് തെറ്റുകളുണ്ടാവുന്നതിന്റെ പ്രധാന കാരണം. സാഹചര്യവും കൂട്ടുകെട്ടുമൊക്കെ അതിന് മറ്റു കാരണങ്ങളാവാം. ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുക, ഇനി ഒരിക്കലും തെറ്റിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയവും ചെയ്യുക. ശേഷം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പായി അന്ന് വല്ല തെറ്റും ചെയ്തോ എന്ന് സ്വയം വിചാരണ നടത്തുന്നത് തുടര്‍ദിവസങ്ങളില്‍ തെറ്റ് ചെയ്യാതിരിക്കാന്‍ കൂടുതല്‍ സഹായകമാവും. അതോടൊപ്പം ഖുര്‍ആന്‍ പാരായണവും സ്വലാതും പരമാവധി വര്‍ദ്ധിപ്പിക്കുക, നിസ്കാരങ്ങളെല്ലാം കൃത്യസമയത്ത് ജമാഅതായി തന്നെ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter