വ്യഭിചാരത്തിന്റെ ശരീഅത് വിധി എന്ത് ?

ചോദ്യകർത്താവ്

Abdul Razak PC

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏറെ ഗൌരവമേറിയ വന്‍ദോഷമാണ് വ്യഭിചാരം. മനുഷ്യത്വത്തിന്റെ അതിര്‍വരമ്പുകളെല്ലാം അതിലൂടെ ലംഘിക്കപ്പെടുന്നു എന്നതാണ് വാസ്തവം. മനുഷ്യന്റെ ലജ്ജയും മുഖത്തെ വെളിച്ചവും ഐശ്വര്യവും അത് കൊണ്ട് നഷ്ടമാവുമെന്നാണ് പണ്ഡിതര്‍ പറയുന്നത്. സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിന് പോലും പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച മതമാണ് വിശുദ്ധ ഇസ്ലാം. അത് കൊണ്ട് തന്നെ അവിഹിത ബന്ധങ്ങളെ അത്രമേല്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. മനുഷ്യകുലത്തിന്റെ സുഗമമായ നിലനില്‍പിനെ തന്നെ അത് ബാധിക്കുമെന്നും പിതാവാരാണെന്ന് തിരിച്ചറിയാത്ത സാമൂഹികാരാജക്വത്വത്തിലേക്ക് അത് നയിക്കുമെന്നും സുതരാം വ്യക്തമാണ്. ഇന്ന് സമൂഹം ഏറെ ഭീതിയോടെ പകച്ചുനില്‍ക്കുന്ന എയ്ഡ്സ് പോലോത്ത രോഗത്തിന് പിന്നിലും അവിഹിത ലൈംഗികബന്ധങ്ങളാണ് കാരണമായി വര്‍ത്തിക്കുന്നതെന്ന് എല്ലാവരും അംഗീകരിച്ചതാണ്. വിവാഹിതരായവരാണ് വ്യഭിചരിച്ചതെങ്കില്‍ അവരെ എറിഞ്ഞുകൊല്ലണമെന്നും അവിവാഹിതരാണെങ്കില്‍ നൂറ് അടി അടിച്ച് ഒരു വര്‍ഷം നാടുകടത്തണമെന്നുമാണ് ശരീഅതിന്‍റെ വിധി. ശരീഅത് നിയമം നടപ്പിലാക്കാന്‍ സാധിക്കാത്ത നാട്ടിലാണ് കഴിയുന്നതെങ്കില്‍, അതിന്‍റെ ഗൌരവം പരമാവധി അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രമിക്കേണ്ടതും മനസ്സറിഞ്ഞ് തൌബ ചെയ്യാന്‍ സദുദ്ദേശ്യത്തോടെ ഉപദേശിക്കേണ്ടതുമാണ്. ദോഷങ്ങളില്‍ നിന്ന് നാഥന്‍ രക്ഷിക്കുമാറാവട്ടെ, ചെയ്തു പോയ പാപങ്ങള്‍ പൊറുത്തുതരുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter