ജീവിതത്തില്‍ കടന്നുവരുന്ന ചില കാര്യങ്ങള്‍ മനസ്സിനെ വല്ലാതെ അലട്ടുന്നു. അത്തരം സാഹചര്യങ്ങളില്‍ എന്ത് ചൊല്ലിയാല്‍ ആണ് മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റുക?

ചോദ്യകർത്താവ്

mahaboob

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്‌ടം, ജീവനഷ്‌ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. (വി.ഖു: 2:155) പ്രശ്നങ്ങളും പ്രയാസങ്ങളും ജീവിതത്തിന്‍റെ ഭാഗമാണെന്ന് ഇതില്‍നിന്ന് മനസ്സിലാവുന്നു. മാത്രവുമല്ല, ജീവിതത്തില്‍ യാതൊരു വിധ പ്രയാസവും ഉണ്ടാവാതെ പോവുമ്പോഴാണ് ഒരു വിശ്വാസി ഏറെ പേടിക്കേണ്ടതെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാക്കാം. ജീവിതത്തിലെ എല്ലാ മേഖലകളിലും എങ്ങനെയാണ് വര്‍ത്തിക്കണ്ടത് എന്ന് വിശദമായി പറഞ്ഞുതരുന്നതാണ് സമ്പൂര്‍ണ്ണ ജീവിത പദ്ധതിയാണ് വിശുദ്ധ ഇസ്‌ലാം. പ്രയാസങ്ങള്‍ വരുമ്പോള്‍ അല്ലാഹുവില്‍ തവക്കുല്‍ ആക്കി ക്ഷമയോടെ കാര്യങ്ങളെ നേരിടാനാണ് അത് നമ്മോട് പറയുന്നത്. യൂനുസ് നബി (അ) മല്‍സ്യത്തിന്‍റെ വയറ്റില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചൊല്ലിയ ദിക്റ് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്, എന്നിട്ട് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നുമുണ്ട്, തസ്ബീഹ് ചൊല്ലുന്നവരില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ വര്‍ഷങ്ങളോളം അതിന്‍റെ വയറ്റില്‍ തന്നെ കഴിയുമായിരുന്നു, എന്ന് (സൂറതുസ്സ്വാഫ്ഫാത്-143-144). യൂനുസ് (അ) ചൊല്ലിയത്, لاَ اِلهَ اِلاَ اَنْتَ سُبْحَانَكَ اِنّي كُنْتُ مِنَ الظَالِمِين എന്നായിരുന്നു എന്ന് സൂറുതല്‍അമ്പിയാഇല്‍ പറയുന്നുണ്ട്. പ്രയാസങ്ങളില്‍ ഇത് ചൊല്ലുന്നത് ഏറെ പ്രയോജനപ്പെടുമെന്നും ഇത് ഓതി ദുആ ചെയ്താല്‍ അത് സ്വീകരിക്കപ്പെടുമെന്നുമൊക്കെ വിവിധ ഹദീസുകളില്‍ കാണാം. ഇതിന് പുറമെ, പ്രയാസങ്ങള്‍ വരുന്ന സമയത്ത് പ്രവാചകര്‍ (സ) ചൊല്ലാറുണ്ടായിരുന്ന ദിക്റ്  ഇബ്നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം,  لا إِلَه إِلاَّ اللَّه العظِيمُ الحلِيمُ ، لا إِله إِلاَّ اللَّه رَبُّ العَرْشِ العظِيمِ ، لا إِلَهَ إِلاَّ اللَّه رَبُّ السمَواتِ ، وربُّ الأَرْض ، ورَبُّ العرشِ الكريمِ » متفقٌ عليه . എത്രവലിയ പ്രയാസങ്ങളെയും ക്ഷമാപൂര്‍വ്വം നേരിടുന്ന വിശ്വാസികളില്‍ നാഥന്‍ നമ്മെയും ഉള്‍പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter