സ്ത്രീകള്‍ക്ക് സ്വപ്ന സ്ഖലനം ഉണ്ടാകുമോ? സ്ത്രീകള്‍ക്ക് സ്ഖലന സമയത്ത് ഇന്ദ്രിയം പുറത്തു വരുമോ? പലപ്പോഴായി നിറമില്ലാത്ത കൊഴുത്ത ദ്രാവകം കാണുന്നു ഇത് എന്താണ്, ഇത് നജസില്‍ ഉള്പ്പെടുമോ? എല്ലുരുക്കം എന്നതെന്താണ്?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ഖലനം (ejaculation)  എന്നത് പുരുഷന്മാരില്‍  രതിമൂര്‍ച്ചയോട് അനുബന്ധിച്ച് ശുക്ലം (ഇതില്‍ പുരുഷ ബീജം ഉള്‍പ്പെടുന്നു ) പുറത്തു വരുന്നതിനെയാണ് എന്ന് പറയുന്നത്. ഇത് ഉറക്കത്തിലും സംഭവിക്കാം. വികാര വേളകളില്‍ സ്ത്രീകളില്‍ ചില പ്രത്യേക സ്രവങ്ങള്‍ പുറപ്പെടാം . അത് സ്വപ്നത്തിലെ സന്ദര്‍ഭത്തിലെ വികാര വേളകളിലും ആകാം. ലൈംഗിക വികാരമുണ്ടാവുമ്പോള്‍ പ്രത്യേകിച്ച്  ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് സ്ത്രീകളില്‍ ചില പ്രത്യേക സ്രവങ്ങള്‍  ലൈംഗികാവയവങ്ങളില്‍ ലുബ്രിക്കേഷനുവേണ്ടി ഉല്‍പാദിപ്പിക്കപ്പെടും . ഇത് വഴുവഴുപ്പുള്ളതും നിറമില്ലാത്തതും ആയിരിക്കും . വികാരസമയത്ത് ഇങ്ങനെ ഉണ്ടാവുക സ്വാഭാവികമാണ്. ലൈംഗിക  ബന്ധം എളുപ്പമാക്കാനുള്ള ലുബ്രിക്കേഷനുവേണ്ടി മാത്രമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.  ഇതില്‍ സ്ത്രീ ബീജം അടങ്ങിയിട്ടില്ല .  അതിനാല്‍ ഈ പ്രക്രിയയെ സ്ഖലനം എന്ന് വിശേഷിപ്പിക്കാനുമാവില്ല.  ഇത്തരത്തില്‍ ഉറക്കത്തിലും സംഭവിക്കാം. ഇന്ദ്രിയം നജസ് അല്ലെന്നും എന്നാല്‍ ലൈംഗിക ബന്ധം പ്രയാസരഹിതമാക്കാനായി ഉല്‍പാദിപ്പിക്കപ്പെടുന്ന മേല്‍പറഞ്ഞ സ്രവം നജസ് ആണെന്നുമാണ് കര്‍മ്മശാസ്ത്രം. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. എല്ലുരുക്കം (വെള്ളപോക്ക് , അസ്ഥിസ്രാവം ) എന്നത് യോനിയില്‍ നിന്ന് വെളുത്തനിറത്തില്‍  ദ്രാവകം വരുന്നതിനെ സാധാരണയില്‍ പറയുന്നതാണ്. ഇതിനെ ആയുര്‍വേദത്തിലും മറ്റും പല വിധത്തില്‍ വിവരിക്കാറുണ്ട് . എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ യോനിയില്‍  അണുബാധ ഉണ്ടാവുമ്പോഴാണ്  ഇത്തരത്തില്‍ വെളുത്ത നിറത്തില്‍ ദ്രാവകം  ഉണ്ടാവുന്നത്.  ഇതിന് ശരീരത്തിലെ അസ്ഥികളുമായി  ബന്ധമൊന്നുമില്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter