ഒഴിപ്പിക്കല്‍, അതിരുവിലക്കല്‍ എന്നിവക്കുള്ള ഇസ്ലാമിക മാനം എന്താണ്? ഇത് ചെയ്യുന്നത് ശിര്ക്ക് ആകുമോ?

ചോദ്യകർത്താവ്

ഹാരിസ് മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

ചോദ്യകര്‍ത്താവ് ഇവിടെ ഉദ്ദേശിച്ചത് മാരണം, പൈശാചിക ബാധകള്‍ മുതലായവയെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണെന്നു മനസ്സിലാക്കുന്നു. ഇസ്‍ലാം വിരോധിക്കാത്ത രീതിയിലുള്ള ചികിത്സകളും പ്രതിരോധങ്ങളും അനുവദനീയമാണ്. പ്രവാചകര്‍ (സ)യുടെ ചരിത്രത്തില്‍ നിന്നു തന്നെ നമുക്കത് മനസ്സിലാക്കാം.  ലബീദ് ബിന്‍ അല്‍ അഅ്‌സം എന്ന യഹൂദ വിശ്വാസി സിഹ്‌റ് ചെയതത് കാരണമായി നബി (സ) തങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ നബി (സ) തങ്ങള്‍ സ്വഹാബത്തിനെ കൊണ്ട് ബിഅ്ര്‍ ദര്‍വാന്‍ എന്ന കിണറില്‍ നിന്ന് സിഹ്ര്‍ ചെയ്യാനുപയോഗിച്ച വസ്തു എടുപ്പിക്കുകയും എന്നിട്ട് മുഅവ്വിദതൈന്‍ സൂറത്തുകളിലെ ഓരോ ആയത്തും പാരായണം ചെയ്യുകയും അത് വഴി 11 കെട്ടുണ്ടായിരുന്ന ആ വസ്തുവിലെ ഓരോ കെട്ടും ഒന്നൊന്നായി അഴിച്ച് മാറ്റുകയും തുടര്‍ന്ന് പ്രവാചകന്റെ അസുഖം പൂര്‍ണ്ണമായി ഭേദമാവുകയും ചെയ്ത സംഭവം ഇമാം ബുഖാരി തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണാം. ആയതുല്‍ കുര്‍സിയ്യ് പോലെയുള്ള പല ഖുര്‍ആന്‍ സൂക്തങ്ങളും സൂറതുകളും ദുആകളും പൈശാചിക ആക്രമണങ്ങളില്‍ രക്ഷനേടിത്തരുന്നതാണെന്ന് പല ഹദീസുകളിലും കാണാം.  പിശാചു ബാധയേറ്റ സഹോദരനുമായി നബി(സ)യുടെ അടുത്തു വന്ന അഅ്റാബിയോട് രോഗിയെ അവിടെ കിടത്താന്‍ കല്‍പ്പിക്കുകയും വിവിധ ആയതുകള്‍ ഓതി മന്ത്രിക്കുകയും ചെയ്തപ്പോള്‍ ആ സഹോദരന്‍ പൂര്‍ണ്ണമായും സുഖം പ്രാപിക്കുകയും ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേല്‍ക്കുകയും ചെയ്തുവെന്ന ചരിത്രം മഖാലീദുസ്സമാവാതി വല്‍അര്‍ദ് എന്ന ഗ്രന്ഥത്തില്‍ ഇത്ഖാന്‍, കന്സുല്‍ ഉമ്മാല്‍ തുടങ്ങിയ ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്. ഈ വിധത്തില്‍ ഇസ്‌ലാം അംഗീകരിച്ച രീതിയില്‍ സിഹ്ര്‍ തുടങ്ങിയ ബാധകള്‍ ഒഴിപ്പിക്കല്‍ അനുവദനീയമായതും തീര്‍ത്തും അടിസ്ഥാനമുള്ളതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter