വിഷയം: സ്ത്രീകളുടെ യാത്രകളില്‍ മഹ്റം
ഒന്നിലധികം സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ ഒരാളുടെ മാത്രം മഹ്റം കൂടെ ഉണ്ടായാല്‍ എലാവര്‍ക്കും യാത്ര ഹലാലാവുമോ, അതല്ല എല്ലാവരുടെയും മഹ്റമുകള്‍ കൂടെ ഉണ്ടാവേണ്ടതുണ്ടോ?
ചോദ്യകർത്താവ്
ZAINAL ABDUL RAHMAN
May 3, 2017
CODE :Oth8508
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്ത്രീകളുടെ സുരക്ഷ മുന്നിൽകണ്ട് അവരുടെ യാത്രകൾക്ക് ഇസ്‍ലാം ചില നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്. സ്ത്രീക്ക് യാത്ര ചെയ്യാന്‍ കൂടെ മഹ്റം ആയ ബന്ധുവോ ഭര്‍ത്താവോ ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ നിര്‍ബന്ധമായ ഹജ്ജ് യാത്രയില്‍, വിശ്വസ്തരായ മറ്റു സ്ത്രീകളുണ്ടെങ്കില്‍ അവരോടൊപ്പമോ വലിയ സംഘത്തിലായോ യാത്ര ചെയ്യാവുന്നതാണ്, മഹ്റം തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. മുസ്‍ലിം സ്ത്രീ യാത്രയിൽ പാലിക്കേണ്ട നിബന്ധനകൾ ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.