വിഷയം: ‍ സ്വലാത് ത്വരീഖതിന് പകരമാവുമോ

ഒരു ത്വരീഖത് വിശദീകരണ ക്ലാസ്സിൽ ഇങ്ങനെ കേട്ടു, നാം ശരീഅത് അനുസരിച്ച് കൃത്യമായി ജീവിക്കുമ്പോൾ അല്ലാഹു ഒരു വാതിൽ തുറന്നു തരുന്നു. അതിലേക്ക് കടക്കുമ്പോൾ ആണ് ഒരു ശൈഖിനെ വേണമെന്ന് പറഞ്ഞത്. അല്ലെങ്കിൽ ശൈത്താന്റെ ചതികളെ കുറിച്ച് അറിവ് ഉണ്ടാകണം. അത് രണ്ടും ഇല്ലാത്ത ആളുകൾ പിന്നെ എന്താണ് ചെയ്യേണ്ടത്? ശൈത്താന്റെ ചതി വിവരിക്കാമോ? സ്വലാത്തിലൂടെ മഅ്‍രിഫത് സാധ്യമാണോ? ആണെങ്കിൽ ഏകദേശം എത്ര സ്വലാത് ചുരുങ്ങിയത് ദിനേന ചൊല്ലേണ്ടതുണ്ട്?

ചോദ്യകർത്താവ്

muhammad noufal

May 3, 2017

CODE :Oth8509

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അല്ലാഹുവിനോടുള്ള വിധേയത്വവും അടിമത്വവും  പൂർണാർത്ഥത്തിൽ ഉൾക്കൊണ്ട് സദാ അവന്റെ ആജ്ഞാനുവർത്തികളായി ശരീഅത് അനുസരിച്ച്  ജീവിക്കുകയെന്നതാണ് ഓരോമനുഷ്യനോടും അല്ലാഹു ആവശ്യപ്പെടുന്നത്. എന്നാൽ മനുഷ്യ മനസ്സുകൾ  സ്വാഭാവികമായും ആഗ്രഹിക്കുന്നത് ദൈവിക ചിന്തയില്ലാതെ ഭൗതിക സുഖാഡംബരങ്ങളിൽ മുഴുകാനും  ശാരീരിക വികാരങ്ങൾക്ക് കീഴ്പ്പെടാനുമാണ്. പിശാചിന്റെ സഹായംകൂടെ ആകുമ്പോൾ ഇതവന് കൂടുതൽ എളുപ്പമാകുന്നു.  ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അല്ലാഹുവിന്റെ പൂർണ പ്രീതി നേടിയെടുക്കാനുള്ള  മാർഗമാണ് യഥാർത്ഥത്തിൽ ത്വരീഖത്ത്. അഥവാ പൂർണ രീതിയിൽ  ശരീഅത് അനുസരിച്ച് ജീവിക്കാൻ മനുഷ്യന് ത്വരീഖത്ത് സഹായകമാവുമെന്നർത്ഥം. ത്വരീഖത്ത് സ്വീകരിക്കാനും അതിന്റെ ശൈഖുമാരെ കണ്ടെത്താനും സാധിക്കാത്ത പക്ഷം ഇബാദത്തുകൾ കുറക്കണമെന്നല്ല അതിനർത്ഥം. അങ്ങനെ വാദിക്കുന്നത് ബുദ്ധിശൂന്യതയാണ്. മറിച്ച് ശരീഅത്തിന്റെ പരിപൂർണതയാണ് ത്വരീഖത്ത്. വിശദമായി ഇവിടെ വായിക്കാവുന്നതാണ്. ദൈവ സ്മരണയിൽനിന്നും പരലോക ചിന്തയിൽ നിന്നും മനുഷ്യനെ അകറ്റി നിർത്തി അവനെ വഴി തെറ്റിക്കുക എന്നതാണ് പിശാചിന്റെ പണി. അതിനു സാധ്യമായ ഏത് മാർഗവും അവൻ സ്വീകരിക്കും. മഅ്രിഫതിനെ സംബന്ധിച്ചും സ്വലാത് വർദ്ധിപ്പിക്കുന്നതടക്കമുള്ള അതിന്റെ മാർഗങ്ങളും ഇവിടെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ. 

 

ASK YOUR QUESTION

Voting Poll

Get Newsletter