അന്യ സ്ത്രീകളുമായി ശാരീക ബന്ധത്തിൽ ഏർപ്പെടുന്ന സ്വപ്‌നങ്ങൾ കാണുന്നതിന്‍റെ വ്യാഖ്യാനമെന്താണ്? അങ്ങനെ സ്ഖലനം സംഭവിച്ചാല്‍ എന്ത് ചെയ്യണം. രക്തബന്ധമുള്ളവരുമായി സംയോഗം ചെയ്യുന്ന സ്വപ്നത്തിന്‍റെ വ്യഖ്യാനമെന്ത്?

ചോദ്യകർത്താവ്

Khaleel

Aug 16, 2017

CODE :Oth8787

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്വപ്ന സ്ഖലനമെന്നാല്‍ ഉറക്കത്തില്‍ മനിയ്യ് പുറപ്പെടുകയെന്നാണ്.ഹറാമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വപ്നത്തില്‍ കാണല്‍ മൂലമുണ്ടാവുന്ന സ്ഖലനം ശിക്ഷയും ഒന്നും കാണാതെ ഉണ്ടാവുന്നത് അനുഗ്രഹവും ഹലാലായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വപ്നത്തില്‍ കാണല്‍ മൂലമുണ്ടാവുന്നത് കറാമതുമാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞതായി ഗ്രന്ഥങ്ങളില്‍ കാണാം. വ്യഭിചരിക്കുന്നത് സ്വപ്നത്തില്‍ കണ്ട് സ്ഖലിക്കുന്നത് മൂലം അവനുണ്ടാക്കുന്ന മാനസികപ്രയാസം പരിഗണിച്ച് അതൊരു ശിക്ഷയാണെന്നും നിശ്ചിത ഇടവേളകളില്‍ ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെടേണ്ടതാണല്ലോ ശുക്ലം, അത് ഹലാലായ രീതിയില്‍ ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെട്ടത് കൊണ്ട് അതൊരു അനുഗ്രഹമാണെന്നും സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെടുന്നത് സ്വപ്നത്തില്‍ കണ്ടു കൊണ്ടുണ്ടാവുന്നത് സ്വപ്നത്തില്‍ പോലും അള്ളാഹു അവനെ ആദരിച്ചു എന്നതിന് തെളിവാണല്ലോ എന്ന നിലയില്‍ കറാമതുമാണെന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക.

സ്ഖലനം സംഭവിച്ചാല്‍ കുളി നിര്‍ബന്ധമാണ്.

യഥാര്‍ത്ഥ സ്വപ്ന വ്യാഖ്യാനം പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു നടത്താവുന്നതുമല്ല. അതിനു വ്യക്തിയുടെ പശ്ചാത്തലം, സമയം, സാഹചര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇത്തരം ഒരു ഓണ്ലൈന്‍ ചോദ്യോത്തര പംക്തിയിലൂടെ അത് വ്യക്തമാക്കാന്‍ ഇസ്ലാഓണ്‍വെബ്.നെറ്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. രക്തബന്ധമുള്ളവര്‍ തമ്മില്‍ സംയോഗം ചെയ്യുന്നത് സ്വപ്നം കാണുന്നത് അവര്‍ പരസ്പരം ശേഷം ചെയ്യുന്ന നന്മയിലേക്കുള്ള സൂചനയാണെന്ന് ഇബ്നു സീരീന്‍ (റ) പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter