മരണപ്പെട്ട ഉപ്പാക്ക് വേണ്ടി എങ്ങനെ ദുആ ചെയ്യണം?

ചോദ്യകർത്താവ്

sajeer mk

Aug 24, 2017

CODE :Oth8801

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പിതാവിന് ദുആ ചെയ്യുന്ന മകനുണ്ടാവുകയെന്നത് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ അനുഗ്രമാണ്. മരിച്ചതിന് ശേഷവും മനുഷ്യന് ഉപകാരം ചെയ്യുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് ദുആ ചെയ്യുന്ന മുഅ്മിനായ മകന്‍ എന്നാണ് നബി (സ്വ) പറഞ്ഞത്. മരിച്ചതിന് ശേഷം മാതാപിതാക്കള്‍ക്ക് ചെയ്ത് കൊടുക്കേണ്ട ഗുണങ്ങളില്‍ നബി സ്വ പറഞ്ഞതിലൊന്ന് അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയെന്നാണ്. മാതാപിതാക്കള്‍ക്ക് വേണ്ടി സ്വദഖ ചെയ്തും ഖുര്‍ആനോതിയും നിസ്കാരത്തിനു ശേഷവും രാത്രിയില്‍ ഉറക്കമുണര്‍ന്നും പരമാവധി ദുആ ചെയ്യുക. പ്രസ്തുത സമയങ്ങളിലെ ദുആ ഉത്തരം ലഭിക്കുന്ന ദുആകളാണ്.

رب ارحمهما كما ربياني صغيرا രക്ഷിതാവേ എന്‍റെ മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ എന്നോട് കരുണ കാണിച്ച പോലെ അവരോടും നീ കരുണ ചെയ്യണേ.

ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب റബ്ബേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും മറ്റു മുഅ്മിനീങ്ങള്‍ക്കും വിചാരണ ദിവസം നീ പൊറുത്ത് നല്‍കണേ. ഈ രണ്ട് ദുആയും ഖുര്‍ആനില്‍ വന്ന ദുആയാണ്, ആദ്യത്തേത് അള്ളാഹു ദുആ ചെയ്യാന്‍ കല്‍പിച്ചതും രണ്ടാമത്തേത് മഹാനായ ഇബ്റാഹീം നബി (സ്വ) ദുആ ചെയ്തത് ഖുര്‍ആന്‍ ഉദ്ധരിച്ചതുമാണ്. رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَنْ دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ എനിക്കും മാതാപിതാക്കള്‍ക്കും വിശ്വാസി വിശ്വാസിനികള്‍ക്കും പൊറുത്ത് നല്‍കണേയെന്ന് നൂഹ് നബി (അ) ശത്രുക്കള്‍ക്കെതിരെയുള്ള ദുആയുടെ കൂട്ടത്തില്‍ ദുആ ചെയ്തതാണ്. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter