മോതിരത്തിന്റെ കല്ലുകൾക് എന്തെങ്കിലും പ്രത്യേകത ഇസ്ലാമിൽ പറയുന്നുണ്ടോ..?

ചോദ്യകർത്താവ്

Muhammad

Sep 23, 2019

CODE :Fiq9446

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അഖീഖ് കല്ലുള്ള മോതിരം നിങ്ങള്‍ ധരിക്കുക; അത് പുണ്യമുള്ളതാണ് എന്ന ആയിഷാബീവിയെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസും നിങ്ങള്‍ അഖീഖ് കല്ലിന്‍റെ മോതിരം ധരിക്കുക; അത് ദാരിദ്ര്യത്തെ തടയുമെന്ന അനസ്(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസും ഇമാം സുയൂത്വീ(റ) അവരുടെ അല്‍ജാമിഉസ്സ്വഗീര്‍(1-129)ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്ന് മോതിരത്തിന്‍റെ കല്ലിന് പ്രത്യേകതയുണ്ടെന്ന് ഗ്രഹിക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter