മുഹമ്മദ് നബി(സ്വ)യുടെ പ്രകാശം ആദംനബി(അ)യെ സൃഷ്ടിക്കുന്നതിന് മുമ്പേ സൃഷ്ടിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു, ഇതിന് ഖുർആനിലോ ഹദീസിലോ എന്തെങ്കിലും തെളിവ് ഉണ്ടോ?
ചോദ്യകർത്താവ്
Abu Rojas
Oct 6, 2019
CODE :Oth9461
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അതെ, മേല്‍പറയപ്പെട്ടത് നബി(സ്വ)യുടെ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
അബ്ദുര്‍റസാഖ്(റ) എന്നവരുടെ മുസ്വന്നഫില്‍ ജാബിര്‍(റ) എന്നവരെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസില്‍ അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് നബി(സ്വ)യുടെ പ്രകാശമാണ് എന്ന് കാണാം.
അസ്സീറതുല്‍ഹലബിയ്യ പോലുള്ള മുസ്ലിംലോക ചരിത്രഗ്രന്ഥങ്ങളിലും ഇതുണ്ട്. മറ്റു ചില വസ്തുക്കളെ കുറിച്ചും ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന് ചില ഹദീസുകളിലുള്ളത് ആപേക്ഷികമാണെന്നും നിരുപാധികം ആദ്യം സൃഷ്ടിക്കപ്പെട്ടത് നബി(സ്വ)യുടെ നൂര്‍ തന്നെയാണെന്നും മിര്‍ഖാതിലും മറ്റും വിശദമാക്കിയിട്ടുണ്ട്. ഇത് ആദം നബിയെ സൃഷ്ടിക്കുന്നതിന്‍റെ രണ്ടായിരം വര്‍ഷം മുമ്പായിരുന്നുവെന്ന സംഭവം ശരിയായതുകൊണ്ട്തന്നെയാണ് വലിയ്യും ആരിഫുമായ സൈനുദ്ദീന്‍ മഖ്ദൂം(റ) തന്‍റെ മൌലിദില്‍ പോലും ഇത് ഉദ്ധരിച്ചത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.