പുരുഷന് സ്വര്‍ണവും വെള്ളിയുമല്ലാത്ത ആഭരണങ്ങള്‍ ധരിക്കാമോ? ഇപ്പോള്‍ പലരും കയ്യിലും കഴുത്തിലും വിവിധതരം ചെയ്നുകളും വളകളും ധരിക്കുന്നുണ്ട്. അത് അനുവദനീയമാണോ? അവ ധരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകുമോ?

ചോദ്യകർത്താവ്

BASIL FIRDOUS

Jan 4, 2020

CODE :Oth9545

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്വര്‍ണം, വെള്ളി എന്നിവ പുരുഷന് ഉപയോഗിക്കുന്നതിന് പ്രത്യേകമാനദണ്ഡങ്ങളുണ്ട്. അവ ആഭരണമായി ധരിക്കുന്നതില്‍് മാത്രമല്ല, മറ്റുപയോഗങ്ങളിലും സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുന്നതിന് പുരുഷന് പ്രത്യേകനിബന്ധനകളുണ്ട്. സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുന്നത് പുരുഷന് നിഷിദ്ധമാകുന്നത് ആഭരണമായത് കൊണ്ട് മാത്രമല്ലെന്ന് ചുരുക്കം. വെള്ളി കൊണ്ടുള്ള മോതിരം ധരിക്കല്‍ പുരുഷന് സുന്നത്താണ്.

എന്നാല്‍, ഭംഗിക്ക് വേണ്ടി കഴുത്തിലും കയ്യിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും ആഭരണങ്ങള്‍ ധരിക്കുകയെന്നത് സ്ത്രീകളുടെ രീതിയാണ്. പുരുഷന് സ്ത്രീകളോട് സാദൃശ്യപ്പെടനോ സ്ത്രീ പുരുഷനോട് സാദൃശ്യപ്പെടലോ അനുവദനീയമല്ല. സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാരെയും പുരുഷ കോലം കെട്ടുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

ആയതിനാല്‍, സ്വര്‍ണമോ വെള്ളിയോ അല്ലെങ്കിലും ശരീരഭാഗങ്ങളില്‍ സ്ത്രീകളെ പോലെ പുരുഷന്മാര്‍ ആഭരണം ധരിക്കുന്നതിനെ ഇസ്ലാം വിലക്കിയതാണ്.

അനുവദനീയമല്ലാത്ത വസ്ത്രമോ ആഭരണങ്ങളോ ധരിച്ച് നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാകുന്നതാണ്. കാരണം അത്  നിസ്കാരത്തിന്‍റെ സാധുതയെ ബാധിക്കു വിഷയമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter