ചില ദിക്റുകള്‍ ചൊല്ലിയാല്‍ അല്ലാഹു 1000 ദറജ (പദവി) ഉയര്‍ത്തും എന്ന് കാണുന്നു. ദറജ ഉയര്‍ത്തുക എന്ന് പറഞ്ഞാൽ എന്താണ് ?
ചോദ്യകർത്താവ്
Mishal
Mar 2, 2020
CODE :Fiq9624
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ചില ദിക്റുകള്‍ ചൊല്ലുന്നത് കൊണ്ടും പ്രത്യേകമായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നത് കൊണ്ടും അല്ലാഹു ദറജ ഉയര്‍ത്തിക്കൊടുക്കുമെന്ന് ഹദീസുകളില്‍ കാണാം. സ്വര്‍ഗലബ്ധി കൊണ്ട് വിജയിച്ച സജ്ജനങ്ങള്‍ക്ക് സ്വര്‍ഗലോകത്ത് അല്ലാഹു പല തരത്തിലുള്ള സ്ഥാനങ്ങളും നല്കുമന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സ്വര്‍ഗവാസികള്‍ക്ക് അവരുടെ നന്മകളുടെ ഏറ്റവ്യത്യാസമനുസരിച്ച് സ്ഥാനത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. ഇന്ന ദിക്റ് ചൊല്ലിയാല്‍ 1000 ദറജ ഉയര്‍ത്തപ്പെടുമെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ആ ദിക്റിന്‍റെ ഫലമായി ഒറ്റയടിക്ക് ആയിരം മടങ്ങ് സ്ഥാനക്കയറ്റം ലഭിക്കുമെന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.