വിഷയം: ‍ തലമുടി നീട്ടിവളര്‍ത്തല്‍

പുരുഷൻമാർ മുടി നീട്ടി വളർത്തുന്നതിൽ തെറ്റുണ്ടോ? നബി(സ്വ) മുടി നീട്ടിയതായി കേട്ടു. അങ്ങനെ എങ്കിൽ ആ ചര്യ നമുക്കും പിന്തുടരേണ്ടെ?

ചോദ്യകർത്താവ്

Muhammad

May 31, 2020

CODE :Oth9847

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തിരുനബി(സ്വ)യുടെ തലമുടിയെ കുറിച്ചുള്ള വിവരണങ്ങള്‍ നിരവധി ഹദീസുകളിലുണ്ട്. ഹദീസുകളുടെയെല്ലാം ആശയം നബി(സ്വ) തലമുടി മിതമായ രീതിയില്‍ നീട്ടിവളര്‍ത്താറുണ്ടായിരുന്നുവെന്നും അത് തോളിലേക്ക് നീണ്ട് അമിതമായി നീട്ടി അലങ്കോലമാകുന്ന തരത്തിലല്ലായിരുന്നുവെന്നുമാണ്.

മിതമായ രീതിയില്‍ തലമുടി നീട്ടിവളര്‍ത്തി പരിപാലിക്കാവുന്നതാണ്. എന്നാല്‍ അമിതമായി നീട്ടിവളര്‍ത്തിയവരെ നബി(സ്വ) ശാസിച്ചതായും ഹദീസുകളിലുണ്ട്. ആയതിനാല്‍ അമിതമായി വളരുമ്പോള്‍ വെട്ടിയൊപ്പിച്ച് ഭംഗിയാക്കലാണ് തിരുചര്യ.

തലമുടി കളയുകയെന്നത് പ്രത്യേകം സുന്നത്തുള്ല കാര്യമല്ല. എന്നാല്‍ കളായതിരിക്കല്‍ കൊണ്ട് പ്രയാസങ്ങളുണ്ടാവുകയോ നബി(സ്വ) പഠിപ്പിച്ചത് പോലെ മുടി പരിപാലിച്ചു നിര്‍ത്താന്‍ കഴിയാതാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.

ഹജ്ജ്, ഉംറ വേളകളില്‍ മുടി മുഴുവന്‍ കളയല്‍ സുന്നത്തും കുറച്ചെങ്കിലും നീക്കം ചെയ്യല്‍ നിര്‍ബന്ധവുമാണ്. പുതുതായി ഇസ്ലാം സ്വീകരിച്ചവന് മുടി കളയല്‍ സുന്നത്തുണ്ട്. പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റെ മുടി കളയലും സുന്നത്താണ്. മുടി കളായതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന സാഹചര്യമുണ്ടായാലും കളയല്‍ സുന്നത്തുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter