നിസ്കാരതിന് വുളു എടുത്താലോ അല്ലെങ്കിൽ വുളു എടുക്കുവാൻ ആലോചിക്കുകയോ ചെയ്യുമ്പോൾ എനിക്ക് എന്റെ മലദ്വാരത്തിൽ ചില അനക്കങ്ങൾ അനുഭവപ്പെടുന്നു. എല്ലായ്‌പോലും ഗാസ് പുറത്തേക്ക് പോയോ ഇല്ലയോ എന്ന് സംശയമുണ്ട്. എന്നാൽ പുറത്തേക്ക് ഗാസ് പോയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല. സ്മെല്ലോ ശബ്ദമോ ഉണ്ടെങ്കിലല്ലേ ഉറപ്പിക്കാൻ പറ്റൂ. എന്നാൽ സാധാരണ സമയങ്ങളിൽ എനിക്ക് ഇത് അനുഭവപെടാറില്ല. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? നിത്യ അശുദ്ധിക്കാരന്റെ നിയമത്തിലേക്കാണോ കടക്കേണ്ടത് അല്ലെങ്കിൽ ഇത് വസ്’വാസായി പരിഗണിച്ചു ഒഴിവാക്കണോ?

ചോദ്യകർത്താവ്

Swalahudeen T

Jun 9, 2021

CODE :Fiq10204

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മുന്‍ദ്വാരത്തിലൂടെയോ പിന്‍ദ്വാരത്തിലൂടെയോ ഏന്തെങ്കിലും വസ്തു പുറത്ത് വന്നതായി ഉറപ്പായാലാണ് വുളൂ മുറിയുക. മനിയ്യാണെങ്കില്‍ വുളൂ മുറിയില്ല. ചോദ്യത്തിലുന്നിയക്കപ്പെട്ടത് പോലെ വുളൂ എടുക്കുന്ന സമയത്ത് മാത്രം എന്തോ ഒരു അനക്കം അനുഭവപ്പെടുന്നതു പോലെയുള്ള സംശയങ്ങള്‍ വുളൂ മുറിക്കില്ല. മറ്റൊരു സമയത്തും അനുഭവപ്പെടാത്ത ഈ അവസ്ഥ വുളൂഇന്‍റെ സമയത്ത് മാത്രമുണ്ടാവുന്നത് വസ്’വാസായി മാത്രമേ പരിഗണിക്കേണ്ടൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter