വിഷയം: ‍ തയമ്മുo

വിദേശ രാജ്യത്തുള്ളവർ തയമ്മുമിന്ന് മണ്ണ് ഏതാണ് ഉപയോഗിക്കേണ്ടത്? അവിടെത്തതാണോ?

ചോദ്യകർത്താവ്

അബ്ദുൽ റാഫി

Sep 3, 2022

CODE :Pra11342

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

എവിടെയായാലും, തയമ്മുമിന് ഉപയോഗിക്കുന്ന മണ്ണ്  ശുദ്ധവും പൊടിമണ്ണുമായിരിക്കണം എന്ന നിബന്ധനയുണ്ട്. മണലാണെങ്കിലും ഇതുതന്നെയാണ് നിബന്ധന. ശുദ്ധവും അവയവങ്ങളിൽ പറ്റിപ്പിടിക്കാത്തതുമായ പൊടി മണൽ  കൊണ്ടും തയമ്മും  ചെയ്യാവുന്നതാണ് (ഇആനത് 1,96).  

വിദേശ രാജ്യങ്ങളിൽ ഉള്ള മണ്ണിനും  മേൽ പറയപ്പെട്ട രണ്ട് നിബന്ധനകൾ ഒത്തു വന്നാൽ തയമ്മും സാധുവാകുന്നതാണ്. നിറ വ്യത്യാസം പ്രശ്നമല്ല( ഇആനത്). പൊടി മണ്ണായിക്കണം എന്നതിനാൽ   നനഞ്ഞ മണ്ണ് കൊണ്ട്  (മഴ വെള്ളം കൊണ്ട നനഞ്ഞ  മണ്ണ് പോലെ) തയമ്മും  ചെയ്യാവുന്നതല്ല.

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter