വിഷയം: ‍ നിയ്യത്ത്

ഒരാൾ ഇഷാഅ് നമസ്കരിച്ചു കഴിഞ്ഞ ഉടനെയാണ് അദ്ദേഹത്തിന് ഓർമ്മ വന്നത് അദ്ദേഹം മഗ‌രിബ് നിസ്കാരത്തിൻ്റെ നിയ്യത്ത് ആണ് വെച്ചത് എന്ന്. അപ്പോൾ ഇനി നിസ്കാരം മടക്കേണ്ടതുണ്ടോ

ചോദ്യകർത്താവ്

Shabeeb

Sep 7, 2022

CODE :Pra11352

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവ്വസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.

ഏതൊരു നിസ്കാരം നിസ്കരിച്ചു കഴിഞ്ഞതിനു ശേഷം പ്രസ്തുത നിസ്കാരത്തിന്റെ നിയ്യതിൽ സംശയിക്കുകയോ മറവി സംഭവിച്ചു എന്ന് ഉറപ്പിക്കുകയോ ചെയ്താൽ ആ നിസ്കാരം മടക്കി നിസ്കരിക്കണമെന്നതാണ്  പ്രബല വീക്ഷണം(ഫത്ഹുൽ മുഈൻ). എന്നാൽ, മനസ്സിൽ ശരിയായ നിയ്യത് വെച്ച് തെറ്റായ രീതിയിൽ പറയുകയും ചെയ്താൽ( ഇശാഅ് നിസ്കാരത്തിന് “ഇശാഅ് എന്ന ഫർള് നിസ്കാരം”  എന്ന് കരുതി “മഗ്രിബ് എന്ന ഫർള് നിസ്കാരം” എന്ന് പറയും പോലെ)   മനസ്സിലുള്ളതിനെയാണ് പരിഗണിക്കുക എന്ന നിലക്ക് നിയ്യത് അസാധുവാകുന്നതല്ല(മഹല്ലി). 

ചോദ്യകർത്താവിന്റെ ചോദ്യത്തിൽ നിയ്യത്ത് തെറ്റായി തന്നെ മനസ്സിൽ  (ഇശാഇനെ മഗ്രിബ് എന്ന്)  കരുതിയിട്ടുണ്ടെങ്കിൽ   ഇശാഅ് നിസ്കാരം മടക്കി നിസ്കരിക്കേണ്ടതാണ്.

കൂടുതൽ അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter