വിഷയം: ‍ ജുമുഅ ഖുതുബ

ഖുതുബ ഓതുന്നത് കണ്ട്കൊണ്ടാണോ അതോ കാണാതയോ. കാണാതെ ഓതുന്നതിൽ എന്തങ്കിലും ഗുണം കൂടുതലുണ്ടോ

ചോദ്യകർത്താവ്

യൂനുസ്

Sep 16, 2022

CODE :Fat11363

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

 സാഹിത്യ പൂർണ്ണമായിരിക്കുക, ചെറുതും  ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുമായിരിക്കുക തുടങ്ങിയ സുന്നത്തുകളും മറ്റു ഖുതുബയുടെ നിർബന്ധ ഘടകങ്ങളും(അർകാൻ) ഉൾക്കൊള്ളിച്ചുകൊണ്ട്  കാണാതെയോ മുമ്പ് തയ്യാറാക്കപ്പെട്ട  ഖുതുബയുടെ പുസ്തകം കയ്യിൽ പിടിച്ച് നോക്കി ഓതുന്നതിനോ വിരോധമില്ല. പൊതുവേ , കാണാതെ ഓതുന്നതിനേക്കാൾ നോക്കി ഓതുന്നതിനോ നോക്കി ഓതുന്നതിനേക്കാൾ കാണാതെ ഓതുന്നതിനോ പ്രത്യേക പുണ്യമൊന്നുമില്ല. രണ്ടും സമമാണെന്നർത്ഥം. 

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 



ASK YOUR QUESTION

Voting Poll

Get Newsletter