വിഷയം: സുന്നത്ത് നിസ്കാരം
ഒരാൾ ഒരു ഫർള് നിസ്കരിക്കാൻ പള്ളിയിൽ കയറി. അങ്ങനെ അയാൾ ഇരിക്കുന്നതിനു മുമ്പേ റവാതിബ് നിസ്കാരത്തോടൊപ്പം വുളൂഇന്റെ സുന്നതിനെയും തഹിയ്യത്തിനെയും കരുതിയാൽ മൂന്നിന്റെയും സുന്നത്ത് ലഭിക്കുമോ?
ചോദ്യകർത്താവ്
Ayoob T
Oct 1, 2022
CODE :Pra11426
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
പള്ളിയിൽ കയറിയാൽ അകാരണമായി തഹയ്യിത് എന്ന സുന്നത് നിസ്കാരം, നിസ്കരിക്കാതെ ഇരിക്കൽ കറാഹതാണ് (ഫൽഹുൽ മുഈൻ). എന്നാൽ, തഹിയ്യത് നിസ്കാരം രണ്ടോ അതിലേറെയോ റക്അതുള്ള മറ്റൊരു നിസ്കാരത്തോടൊപ്പവും നിയ്യത് വെച്ച് നിസ്കരിക്കാവുന്നതാണ്. വുളൂഇന്റെ സുന്നത് നിസ്കാരത്തിനും ഈ നിയമം ബാധകമാണ്. എന്നുവെച്ചാൽ, ചോദ്യത്തിൽ ചോദിച്ചതുപോലെ, റവാതിബ് നിസ്കാരത്തോടൊപ്പം വുളൂഇന്റെയും തഹിയ്യതിന്റെയും നിയ്യത് വെച്ച് രണ്ട് റക്അത് നിസ്കരിച്ചാൽ തന്നെ മൂന്ന് നിസ്കാരത്തിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്. (ഫൽഹുൽ മുഈൻ) വെവ്വേറെ തന്നെ നിസ്കരിക്കാൻ പറ്റുമെങ്കിൽ അതാണ് ഉത്തമം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ