വിഷയം: വുളുഅ്
വുളുഅ് ചെയ്യുമ്പോൾ എല്ലാം തുടരെ ചെയ്തു. പക്ഷെ കാൽ കഴുക്കുന്നതിന്അല്പം താമസം വന്നു. ഏകദേശം അര മണിക്കൂർ. എങ്കിൽ വുളൂ ശെരിയാകുമോ.
ചോദ്യകർത്താവ്
ഷാഫി
Oct 14, 2022
CODE :Pra11567
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
വുളൂഅ് ശരിയാകുന്നതാണ്. കാരണം, വുളൂഇനിടയിൽ മുവാലാത്(തുടരെത്തുടരെ ചെയ്യൽ) സുന്നത് മാത്രമാണ്, നിർബന്ധമല്ല. ആകയാൽ, പൂർണത നഷ്ടപ്പെടുമെങ്കിലും(സുന്നത് ഒഴിവാക്കി എന്ന കാരണത്താൽ) വുളൂഇന്റെ സാധുതയെ ബാധിക്കുന്നതല്ല.(ഫത്ഹുൽ മുഈൻ)
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ