വിഷയം: ‍ മഷി

നിസ്കാര ശേഷം കയ്യിൽ മഷി, പശ പോലുള്ള വല്ലതും കണ്ടാൽ നിസ്കാരം ബാത്തിലാകുമോ, ഒരുപാട് സമയത്തിന് ശേഷമാണെങ്കിലോ?

ചോദ്യകർത്താവ്

Jasmin

Oct 15, 2022

CODE :Pra11570

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

അവയവങ്ങളിൽ, വെള്ളം എത്തിച്ചേരുന്നതിനെ തടയുന്ന രീതിയിൽ  മഷി, പശ പോലോത്ത  വല്ല വസ്തുവും ഉണ്ടെങ്കിൽ ( മഷി കട്ടപിടിച്ച് നിൽക്കും പോലെ) വുളൂഅ്  ശരിയാകുന്നതല്ല. നിസ്കാരത്തിനു ശേഷം (ഒരുപാട് സമയങ്ങൾക്കു ശേഷമാണെങ്കിലും ശരി  ) ഇങ്ങനെയുള്ള വസ്തുക്കൾ  വുളൂഇന്റെ അവയവങ്ങളിൽ  ഉണ്ടായിരുന്നു എന്ന് മനസ്സിലായാൽ  സാധുവാകുന്ന രീതിയിൽ വുളൂഅ് ചെയ്ത് നിസ്കാരം മടുക്കുകയും വേണം.  

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter