വിഷയം: ‍ യാത്രാനിസ്കാരം

യാത്രയിൽ വെച്ച് ഒരാൾ മഗ്‌രിബും ഇശായും ജംഅ് ചെയ്തു നമസ്കരിച്ചതിനു ശേഷം, യാത്ര കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിയപ്പോൾ ഇഷാഅ് ബാങ്ക് കേട്ടു. എന്നാൽ ഇശാഅ് മടക്കി നിസ്കരിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Bilal

Oct 22, 2022

CODE :Pra11620

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

യാത്രക്കാരനായ ഒരാൾ, മഗ്രിബും ഇശായും മഗ്രിബിന്റെ സമയത്തു തന്നെ  യാത്രാമധ്യേ നിബന്ധനകളെല്ലാം പാലിച്ചുകൊണ്ട്  മുന്തിച്ചു  ജംഅ് ചെയ്തു നിസ്കരിച്ചതിനു ശേഷം യാത്ര കഴിഞ്ഞു  ഇശാഇന്റെ സമയത്തോ മഗ്രിബിന്റെ സമയത്തോ  തിരിച്ചു നാട്ടിലെത്തിയാൽ ഇശാഅ് നിസ്കാരം പിന്നെ മടക്കി നിസ്കരിക്കേണ്ടതില്ല.   (ശറഹുൽ മഹല്ലി) . 

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 




ASK YOUR QUESTION

Voting Poll

Get Newsletter