വിഷയം: ‍ ഫാതിഹ

ഉറക്കെ ഓതാൻ വേണ്ടി ഫാതിഹ ആവർത്തിക്കാമോ?

ചോദ്യകർത്താവ്

Abdul Vahid

Oct 23, 2022

CODE :Fat11625

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

നിസ്കാരത്തിൽ ഉറക്കെ ഓതാൻ വേണ്ടി ഫാത്തിഹ ആവർത്തിക്കാമോ എന്നായിരിക്കും താങ്കളുടെ ചോദ്യം എന്ന് വിചാരിക്കുന്നു.  പൊതുവെ, ഓരോ റകഅതിൽ ഒരു പ്രാവശ്യം ഫാതിഹ ഓതി കഴിഞ്ഞാൽ വീണ്ടും അതാവർത്തിക്കൽ സുന്നത്തില്ല. ഖിറാഅത്താണ് എന്ന ഉദ്ദേശത്തോടെ കൂടെ (ഉറക്കെ ഓതാൻ വേണ്ടിയായാലും ശരി) വീണ്ടും ആവർത്തിച്ചോതിയാൽ പ്രശ്നവുമില്ല(നിസ്കാരം അസാധുവാകില്ല എന്നർത്ഥം).   (ഫത്ഹുൽ മുഈൻ)

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter