വിഷയം: ഖസ്ർ നിസ്കാരം
ഖസ്ർ ചെയ്തു നിസ്കരിക്കുന്ന ആളെ പൂർണമായി നിസ്കരിക്കുന്നവർക്ക് തുടരാൻ പറ്റുമോ ?
ചോദ്യകർത്താവ്
SUBAIR NK
Oct 28, 2022
CODE :Pra11639
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ .
ഖസ്ർ ചെയ്തു നിസ്കരിക്കുമ്പോൾ മുതിമ്മിനെ(പൂർണ്ണമായി നിസ്കരിക്കുന്നവനെ) തുടരരുത് എന്നുണ്ട്(ഫത്ഹുൽ മുഈൻ). അതിനാൽ, പൂർണ്ണമായി നിസ്കരിക്കുന്ന ഇമാമിനെ ഖസ്ർ ചെയ്തു നിസ്കരിക്കുന്നവന് തുടരാൻ പറ്റില്ല. അങ്ങനെ വല്ലവനും തുടർന്നാൽ, ഖസ്ർ ചെയ്യാതെ പൂർണ്ണമായി തന്നെയാണ് പിന്നെ അയാൾ നിസ്കരിക്കേണ്ടത്. എന്നാൽ, ഖസ്ർ ചെയ്തു നിസ്കരിക്കന്ന ഇമാമിനെ പൂർണമായി നിസ്കരിക്കുന്നവന് തുടരുന്നതിൽ തെറ്റില്ല. നിസ്കാരം സാധുവാകുന്നതുമാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ