വിഷയം: നിസ്കാരം മുറിക്കൽ
നിസ്കാരം മുറിക്കാൻ കരുതിയാൽ നിസ്കാരം ബാഥിലാകുമോ ?
ചോദ്യകർത്താവ്
Jabar Kattippara
Nov 6, 2022
CODE :Pra11676
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
നിസ്കാരം മുറിക്കാൻ കരുതിയാൽ നിസ്കാരം ബാഥിലാകുന്നതാണ്. എന്നാൽ, അനാവശ്യമായി നിസ്കാരം മുറിക്കുന്നത് നല്ലതുമല്ല. സുന്നത്ത് നിസ്കാരമാണെങ്കിൽ അതു (മുറിക്കൽ ) കറാഹതും ഫർള് നിസ്കാരമാണെങ്കിൽ ഹറാമാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ