വിഷയം: മയ്യിത്ത് നിസ്കാരം
മയ്യിത്ത് നിസ്കാരത്തിൽ ഇമാം നിൽക്കാൻ അർഹതപ്പെട്ടവർ ആരൊക്കെയാണ്? മയ്യത്തിന്റെ മകനാണോ പള്ളിയിലെ ഇമാമാണോ?
ചോദ്യകർത്താവ്
നിഹാദ്
Nov 14, 2022
CODE :Pra11697
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
മയ്യിത്ത് നിസ്കാരത്തിന് ഇമാം നിൽക്കാൻ ഏറ്റവും കൂടുതൽ അർഹതപ്പെട്ടവർ യഥാക്രമം മയ്യത്തിന്റെ പിതാവും പ്രപിതാവും മകനും മകന്റെ മകനും നേര് സഹോദരനും ഉപ്പയൊത്ത സഹോദരനും നേര് സഹോദര പുത്രനും ഉപ്പയൊത്ത സഹോദര പുത്രനും അമ്മാവനും(പിതാവിൻറെ സഹോദരൻ) അമ്മാവന്റെ മകനുമാണ്. പള്ളിയിലെ ഇമാമിനെക്കാളും ഇവരാണ് മയ്യത്ത് നിസ്കാരത്തിന് ഇമാം നിൽക്കാൻ അർഹതപ്പെട്ടവർ എന്ന് ചുരുക്കം (ഇആനത്). ഇവരല്ലാത്ത(വലിയ്യല്ലാത്ത) മറ്റൊരു വ്യക്തിയോട് തന്റെ മയ്യിത്ത് നിസ്കാരത്തിന് വേണ്ടി ഇമാം നിൽക്കാൻ വസ്വിയ്യത് ചെയ്താൽ പോലും വലിയ്യ്(അർഹതപ്പെട്ടൻ) സമ്മതിച്ചാൽ മാത്രമേ പ്രസ്തുത വ്യക്തിക്ക് ഇമാം നിൽക്കാൻ അർഹതയുള്ളൂ. മഹാനായ അബൂബക്കർ(റ) സിദ്ദീഖിന്റ ജനാസ നിസ്കാരത്തിനു ഉമറും(റ) ഉമറിന്റെ(റ) ജനാസ നിസ്കാരത്തിനു സ്വുഹൈബും (റ) മഹതി ആയിഷ(റ)യുടെ ജനാസ നിസ്കാരത്തിനു അബൂഹുറൈറ(റ)യുമാണ് ഇമാം നിന്നിരുന്നത്. ഇവരെല്ലാം അർഹതപ്പെട്ടവരുടെ(വലിയ്യിന്റെ) സമ്മതത്തോടെയായിരുന്നു ഇമാം നിന്നിരുന്നത് എന്ന് മനസ്സിലാക്കുകയും വേണം.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ