മുൻകൈ മറച്ചു കൊണ്ട് സ്ത്രീകൾക്ക് നിസ്കരിക്കാൻ പറ്റുമോ? നിസ്കാര കുപ്പായത്തിന്റെ കൈ നീളം കാരണം കൈ മറഞ്ഞു പോയാൽ കുഴപ്പമുണ്ടോ ?
ചോദ്യകർത്താവ്
Farhan
Oct 21, 2019
CODE :Fiq9475
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരസമയത്ത് സ്ത്രീയുടെ ഔറത്ത് മുഖവും മുന്‍കയ്യും ഒഴികെ ശരീരം മുഴുവനാണ്. ഔറത്ത് മറക്കുമ്പോള്‍ ഔറത്തല്ലാത്ത ഭാഗം മറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.
പക്ഷേ, സുജൂദ് ചെയ്യുമ്പോള്‍ നെറ്റി തുറന്ന അവസ്ഥയില്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമായതിനാല്‍ നെറ്റി മറച്ചു നിസ്കരിക്കാന്‍ പറ്റില്ല.
എന്നാല്‍ സുജൂദ് ചെയ്യുമ്പോള്‍ മുന്‍കയ്യിന്‍റെ പള്ള തുറന്ന അവസ്ഥയില്‍ നിലത്തുവെക്കല്‍ സുന്നത്താണ്. അപ്പോള്‍ പൂര്‍ണമായും കൈ മറച്ചാല്‍ ആ സുന്നത്ത് നഷ്ടപ്പെടും. നിസ്കാരക്കുപ്പായത്തിന്‍റെ നീളം കാരണം കൈ മറഞ്ഞുപോയാല്‍ കൈപള്ള നിലത്തുതട്ടുന്നില്ലെങ്കില്‍ ആ സുന്നത്ത് നഷ്ടപ്പെടുമെന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല.
മുന്‍കൈ വരെയുള്ള ഭാഗം മറക്കല്‍ നിര്‍ബന്ധമായതിനാല്‍ കയ്യില്‍ നിന്നും സ്വാഭാവികമായും കുറച്ചുഭാഗം മറക്കേണ്ടിവരുമെന്നത് വ്യക്തമാണല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.