നിസ്കാരം കറാഹത്തായ സമയത്ത് ശുക്റിന്‍റെയും തിലാവത്തിന്‍റെയും സുജൂദുകൾ ചെയ്യാമോ?
ചോദ്യകർത്താവ്
Aysha
Jan 10, 2020
CODE :Fiq9563
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരം കറാഹത്തായ സമയത്തു തന്നെ കാരണം മുന്തിയ നിസ്കാരങ്ങള്‍ നിസ്കരിക്കുന്നതിന് വിരോധമില്ലല്ലോ. എന്നതുപോലെ തിലാവതിന്‍റെ സുജൂദും ശുക്റിന്‍റെ സുജൂദും അവയുടെ കാരണം അവ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് സംഭവിക്കുന്നതായതിനാല്‍ കറാഹത്തില്ല (തുഹ്ഫ 2-49).
നിസ്കാരം കറാഹത്തായ സമയത്ത് സുജുദ് ചെയ്യുക എന്ന ഉദ്ദേശ്യം മാത്രം വെച്ച് സുജൂദ് സുന്നത്തുള്ള ആയത്തുകള്‍ ഓതി സുജൂദ് ചെയ്യാന്‍ പാടില്ല. സാധാരണ ഓതുന്നതിനിടയില്‍ സുജുദ് സുന്നത്തുള്ള ആയതുകള്‍ വന്നാല്‍ സുജൂദ് ചെയ്യുന്നതിന് വിരോധവുമില്ല (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 2/497).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.