അസലാമു അലൈകും, ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും ഒരാൾ വാഷ്ബേയ്സിനിൽ നിന്ന് വുളു ചെയ്തു കാൽ കഴുകുന്ന ഫർള് ഒഴിച്ച് ബാക്കിയുള്ള എല്ലാ ഫർളുകളും തുടര്ച്ച യായി ചെയ്തു. വുളു മുറിയുന്ന ഒരു കാര്യവും സംഭവിക്കാത്ത നിലയിൽ അല്പം കഴിഞ്ഞു പള്ളിയിൽ എത്തി, പള്ളിയിൽ എത്തിയ ശേഷം കാൽ കഴുകുന്ന ഫർള് നിർവഹിച്ചു എങ്കിൽ ഈ പ്രകാരം ചെയ്ത വുളൂ ശരിയാകുമോ?
ചോദ്യകർത്താവ്
Mubarak
Jan 17, 2020
CODE :Fiq9572
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തര്‍തീബ്(വഴിക്കുവഴിയായി ചെയ്യല്‍) വുളൂഇന്‍റെ ഫര്‍ളും മുവാലാത്ത്(തുടരെതുടരെ ഇടവേളയില്ലാതെ ചെയ്യല്‍) വുളൂഇന്‍റെ സുന്നത്തുമാണ്. ഇവിടെ തര്‍തീബിന് ഒരു ഭംഗവും വരുന്നില്ലല്ലോ. ആയതിനാല്‍ മുവാലാത്ത് (തുടരെ ചെയ്യുക) എന്ന ഒരു സുന്നത്ത് നഷ്ടപ്പെടുന്നുവെന്നതല്ലാതെ വുളൂഇന് മറ്റു കുഴപ്പങ്ങളൊന്നും വരുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.